മീററ്റ് : ഉയർന്ന് പറക്കാൻ ചിറകുകൾ മാത്രമല്ല ആത്മവിശ്വാസം കൂടി വേണമെന്ന് കാട്ടിത്തരികയാണ് ശ്രുതി സിംഗ് എന്ന ഈ കൊച്ചു മിടുക്കി . ഉത്തർപ്രദേശ് സ്വദേശിനിയായ ശ്രുതി സിംഗ് ഇനി വ്യോമസേനയുടെ യുദ്ധവിമാന പൈലറ്റാണ് . ഉത്തർപ്രദേശ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ ഡ്രൈവറായ കെ പി സിംഗിന്റെ മകളാണ് ശ്രുതി.
എയർഫോഴ്‌സ് കോമൺ അഡ്മിഷൻ ടെസ്റ്റിൽ രാജ്യത്ത് രണ്ടാം റാങ്കാണ് ശ്രുതി നേടിയത്. ശ്രുതിയുടെ വിജയം മീററ്റിന് മുഴുവൻ അഭിമാനമായി . അച്ഛന്റെയും അമ്മയുടെയും ത്യാഗമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ശ്രുതി പറയുന്നു.
രക്ഷിതാക്കൾക്കൊപ്പം ഗുരു കേണൽ രാജീവ് ദേവഗണും ഈ വിജയത്തിനായി തന്നെ പ്രാപ്തയാക്കി . ഒരിക്കലും ഡ്രൈവറായ ഒരച്ഛന്റെ മകൾക്ക് എത്തിപിടിക്കാൻ കഴിയുന്ന ഉയരത്തിലല്ല താനിപ്പോൾ എത്തിയത്. എത്ര കഠിനമായ ദൗത്യവും ഈ രാജ്യത്തിനായി ഏറ്റെടുക്കുമെന്നും ശ്രുതി പറയുന്നു.