നിയമനത്തിൽ പുത്തൻ റെക്കോർഡുമായി രാജ്യത്തെ ബാങ്കിംഗ് മേഖല. 2024-ലും മുൻ വർഷങ്ങളിലെ പോലെ നിയമനങ്ങൾ തുടരും. റിസർവ്വ് ബാങ്കിന്റെ കണക്ക് പ്രകാരം ഈ വർഷം മാത്രം ഒരുലക്ഷത്തി ഇരുപത്തിമൂന്നായിരം പേർക്കാണ് രാജ്യത്തെ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകൾ വാതിൽ തുറന്ന് കൊടുത്തത്.ഉള്ള ബാങ്കുകൾ വാതിൽ തുറന്ന് കൊടുത്തത്.
20000- 49000 വരെ വരുന്ന ജനങ്ങൾ താമസിക്കുന്ന മേഖലകളെയും ഗ്രാമപ്രദേശങ്ങളെയും ആണ് ബാങ്കുകൾ ശ്രദ്ധിക്കുന്നത്. കസ്റ്റമർ ഇന്റർഫെയ്സ്, ലോൺ സെക്ഷനിലും, സാങ്കേതിക മേഖല എന്നിവയിലാണ് റിക്രൂട്ട്‌മെന്റ് നടന്നത്.
ഇത്തരം നിയമനം 2022 സാമ്പത്തിക വർഷത്തെ രാജ്യത്തെ മൊത്തം തൊഴിൽ മേഖലയെ 61% വളർച്ചയിലേക്കാണ് നയിച്ചത്.ഇത് മുഴുവൻ തൊഴിലാളികളുടെ എണ്ണം 1.76 ദശലക്ഷത്തിൽ എത്തിക്കാൻ കഴിഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയിൽ മാത്രം അർദ്ധവാർഷികമായി 40000 പുതിയ നിയമനം നടന്നത്.രാജ്യത്തെ വളർന്നു കൊണ്ടിരിക്കുന്ന ഗ്രാമീണ മേഖലയിലെയും ചെറുതും ഇടത്തരം വ്യവസായങ്ങളെയുമാണ് ബാങ്ക് പിന്തുടരുന്നത്. ഈ മേഖലകളിലെ ഉപഭോക്താക്കളുടെ ധനവിനിമയം നേരിടുന്നതിലേക്കായി 7-8 ശതമാനം ജീവനക്കാരെ നിയമിക്കണ്ടതുണ്ടെന്നും ആക്‌സിസ് ബാങ്കിന്റെ ഹ്യൂമൻ റിസോഴ്സ് തലവൻ രാജ്കമൽ വെമ്പതി പറഞ്ഞു.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥഏറെ പ്രതീക്ഷയോടെയാണ് ബാങ്കിംഗ് മേഖലയിലെ നിയമനത്തെ നോക്കികാണുന്നത്.















