റായ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് രമൺ സിംഗ്. ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും അദ്ദേഹത്തിന്റെ വാക്കുകളിലും വിശ്വാസമുണ്ട്. ഛത്തീസ്ഗഡിലെ ബിജെപിയുടെ മുന്നേറ്റത്തിൽ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ അപ്രതീക്ഷിത വിജയത്തിനാണ് ഛത്തീസ്ഗഡ് സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നൽകിയ ഉറപ്പിൽ ജനങ്ങൾ വിശ്വസമർപ്പിച്ചു, ഇതിന്റെ പ്രതിഫലനമാണ് നിലവിലെ തിരഞ്ഞെടുപ്പ് ട്രെൻഡുകൾ. ഭൂപേഷ് ബാഗേൽ സർക്കാരിനെ ഛത്തീസ്ഗഡിലെ ജനങ്ങൾ തള്ളിക്കളഞ്ഞു. അഴിമതിയും മദ്യ കുംഭകോണവും തോൽവിക്ക് കാരണമാണെന്നും രമൺ സിംഗ് പറഞ്ഞു.
ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ തിരച്ചടിയാണ് നേരിട്ടത്. ബാഗേൽ സർക്കാരിന്റെ പ്രതിശ്ചായും ഭരണ നേട്ടവും ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ മഹാദേവ് ആപ്പ് തട്ടിപ്പിനെ തിടർന്് സർക്കാരിനും മുഖ്യമന്ത്രിക്കും പ്രതിശ്ചായയിലുണ്ടായ വിള്ളലാണ് തോൽവിയിലേക്ക് നയിച്ചത്. മോദി പ്രഭാവവും കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങളും സ്ത്രീവോട്ടർമാർക്കിടയിലെ സ്വാധീനവും ബിജെപിയുടെ വിജയത്തിന് വഴി തെളിച്ചു.