ക്യാംപസ് പ്ലേസ്മെന്റിലൂടെ ഒരു ദിവസം ജോലി നേടിയത് 700 വിദ്യാർത്ഥികൾ. നിരവധി വിദേശ കമ്പനികളാണ് പ്ലേസ് മെന്റിലൂടെ വിദ്യാർത്ഥികൾക്ക് മികച്ച ശമ്പളത്തോടെ ജോലി നൽകിയത്. ഖരഗ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് ഇതുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റ് നടന്നത്.
ജോലി കരസ്ഥമാക്കിയ ആറ് വിദ്യാർത്ഥികൾക്ക് ഒരു കോടിക്ക് മുകളിലാണ് ശമ്പളം. 60-ൽ അധികം കമ്പനികളാണ് അഭിമുഖം നടത്തിയത്. സോഫ്‌റ്റ്‌വെയർ, അനലിറ്റിക്‌സ്, ഫിനാൻസ് ബാങ്കിംഗ്, കൺസൾട്ടിംഗ്, കോർ എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലാണ് റിക്രൂട്ട്മെന്‍റ്. മൈക്രോസോഫ്റ്റ്, ആപ്പിള്‍, ആര്‍തര്‍ ദ ലിറ്റില്‍, ഡാവിഞ്ചി, കാപ്പിറ്റല്‍ വണ്‍, സ്ക്വയര്‍ പോയിന്‍റ് തുടങ്ങിയ കമ്പനികൾ ഉൾപ്പെടെ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
ഓഫ് ലൈനും ഓൺലൈനും ആയിട്ടായിരുന്നു അഭിമുഖങ്ങൾ നടത്തിയത്. ഐഐടിയിലെ കരിയര്‍ ഡെവലപ്പ്മെന്‍റ് സെന്‍ററാണ് (സിഡിസി) റിക്രൂട്ട്മെന്‍റിന് നേതൃത്വം നല്‍കിയത്. സിഡിസിയുടെ 2023ലെ ആദ്യത്തെ ക്യാംപസ് റിക്രൂട്ട്മെന്‍റായിരുന്നു ഇത്.















