ന്യൂഡൽഹി: മദ്ധ്യപ്രദേശിലെയും ചത്തീസ്ഗഡിലെയും രാജസ്ഥാനിലെയും നിയമസഭാ തിരഞ്ഞെടുപ്പ് വിജയം നരേന്ദ്രമോദിയുടെ നയങ്ങൾക്കും കേന്ദ്ര സർക്കാരിനും ലഭിച്ച അംഗീകരമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 83-ാമത് റോഡ് കോൺഗ്രസിൽ പങ്കെടുക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഭാരതീയ ജനതാ പാർട്ടിയുടെ വിജയം വലിയ വികസനങ്ങൾ കീഴടക്കാൻ ഭാരതത്തെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയെയും പ്രാദേശിക നേതാക്കളെയും ഗഡ്കരി അഭിനന്ദിച്ചു. ബിജെപി ഭരണകൂടം ഇരട്ട എഞ്ചിൻ മികവോടെ പ്രവർത്തിക്കുന്നതാണ് സംസ്ഥാനങ്ങളിലെ വികസനങ്ങൾക്ക് കാരണം. ജനങ്ങളുടെ വികാരമാണ് തിരഞ്ഞെടുപ്പിൽ പ്രകടമായത്. നരേന്ദ്രമോദിയുടെ ഭരണമികവിനുള്ള ശക്തമായ അംഗീകാരമാണ് ഈ വിജയമെന്നും ബിജെപിക്ക് ലഭിച്ച പിന്തുണ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭസൂചനയാണ് നൽകുന്നതെന്നും കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു.















