തൃശൂർ: തമിഴ്‌നാട്ടിൽ നിന്നുമുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീ പിടിച്ചു. ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഇറങ്ങി വന്നയുടനെയാണ് സംഭവം. സേലം എടപ്പാടിയിൽ നിന്ന് വന്ന ബസിനാണ് തീ പിടിച്ചത്. കുട്ടികളടക്കം 50 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയി മുൻവശത്തുനിന്ന് തീ പടരുകയായിരുന്നു. ഉടനെ നാട്ടുകാരും പെട്രോൾ പമ്പ് ജീവനക്കാരും ചേർന്ന് തീയണച്ചു.
ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസ് സിലിണ്ടറുകൾ ഉൾപ്പെടെ ബസ്സിൽ ഉണ്ടായിരുന്നു. സെൽഫ് മോട്ടറിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് ബസ് ഡ്രൈവർ അറിയിച്ചു.















