പാറ്റ്ന: മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് ശേഷം, രത്‌ലം സിറ്റിയിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പരാസ് സക്ലേച്ചയുടെ പേരും പ്രധാനവാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിജയിക്കാനായി ചെരുപ്പുകൊണ്ട് ഫക്കീറിന്റെ അടി വാങ്ങിയാളാണ് പരാസ് സക്ലേച്ച. ഫലം പുറത്ത് വന്നപ്പോൾ വൻ പരാജയമാണ് സ്ഥാനാർത്ഥി ഏറ്റുവാങ്ങിയത്.
രത്‌ലാം സിറ്റി അസംബ്ലി സീറ്റിൽ നിന്ന് ബിജെപിയുടെ ചേതൻ കശ്യപിനോട് അറുപതിനായിരത്തിലധികം വോട്ടുകൾക്കാണ് പരാസ് സക്ലേച്ചയെ തോറ്റത്. ബിജെപി സ്ഥാനാർത്ഥി ചേതന്യ കശ്യപിന് 1,09656 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി പരാസിന് 48,000 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
രത്‌ലാമിലെ കോൺഗ്രസ് സ്ഥാനാർഥിയെ പ്രായമായ ഫക്കീർ ചെരിപ്പുകൊണ്ട് അടിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ബാബാ കമൽ റാസ എന്ന ഫക്കീറാണ് ഇതെന്നും അടുക്കൽ വരുന്നവരെല്ലാം അടി വാങ്ങാനായി പുതിയ ചെരിപ്പ് കൊണ്ടുവരുന്നതും പതിവാണെന്ന് പറയപ്പെടുന്നു.















