ഹൂതികൾ തൊടുത്തുവിട്ടു, അമേരിക്ക തിരിച്ചടിച്ചു; വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ മിസൈലാക്രമണത്തെ തടഞ്ഞ് യുഎസ് യുദ്ധക്കപ്പൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഹൂതികൾ തൊടുത്തുവിട്ടു, അമേരിക്ക തിരിച്ചടിച്ചു; വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ മിസൈലാക്രമണത്തെ തടഞ്ഞ് യുഎസ് യുദ്ധക്കപ്പൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 10:13 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ചെങ്കടലിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതി വിമതരുടെ മിസൈലാക്രമണം. മണിക്കൂറുകളോളം നീണ്ട ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാ​ഗമായി അമേരിക്കൻ യുദ്ധക്കപ്പൽ പ്രത്യാക്രമണം നടത്തി. ഹൂതികൾ അയച്ച മൂന്ന് ഡ്രോണുകൾ യുഎസ് വെടിവച്ചിട്ടു. ഇതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതി വിമതർ ഏറ്റെടുത്തു. പനാമയുടെ രണ്ട് കപ്പലുകളും ഒരു ബ്രിട്ടീഷ് കപ്പലുമാണ് ഹൂതികളുടെ ആക്രമണത്തെ അതിജീവിച്ചത്.

ആ​ഗോളതലത്തിൽ വാണിജ്യത്തിനും വിപണനത്തിനും സമുദ്രസുരക്ഷയ്‌ക്കും കനത്ത വെല്ലുവിളി ഉയർത്തുന്നതാണ് ഇത്തരം ആക്രമണങ്ങളെന്ന് അമേരിക്കയുടെ സെൻട്രൽ കമാൻഡ് പ്രസ്താവനയിലൂടെ പ്രതികരിച്ചു. ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ട് ആക്രമണം നടത്തിയത് ഹൂതി വിമതരാണെങ്കിലും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് ഇറാൻ ആണെന്നത് വ്യക്തമാണ്. നിരപരാധികളായ കപ്പൽ ജീവനക്കാരുടെ സുരക്ഷയാണ് ഹൂതികൾ അപകടത്തിലാക്കിയത്. യെമനിലെ സനയിൽ നിന്ന് രാവിലെ 9.15ഓടെയായിരുന്നു ആക്രമണം. ഹൂതി വിമതർ തൊടുത്തുവിട്ട മിസൈലുകൾ യൂണിറ്റി എക്‌സപ്ലോറർ എന്ന വാണിജ്യ കപ്പലിനെ ലക്ഷ്യമിട്ട് എത്തുന്നത് അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് കാർണി കണ്ടെത്തിയിരുന്നു. വാണിജ്യ കപ്പലിന് സമീപത്തായി മിസൈൽ പതിച്ചു. തൊട്ടുപിന്നാലെ ഹൂതികളയച്ച ഡ്രോണുകൾ കാർണി നിഷ്പ്രഭമാക്കിയെന്നും അമേരിക്കയുടെ സെൻട്രൽ കമാൻഡ് അറിയിച്ചു. രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച മിസൈലാക്രമണം വൈകിട്ട് നാലര വരെ തുടർന്നിരുന്നു.

ബ്രിട്ടൺ നിയന്ത്രണത്തിലുള്ള യൂണിറ്റി എക്‌സ്പ്ലോററിന് നേരെ ആയിരുന്നു ആദ്യ ആക്രണം. ഇതിന് മറുപടിയായി ഹൂതി ഡ്രോൺ വെടിവച്ചിട്ടു. 12.35ന് യൂണിറ്റി എക്സ്പ്ലോററിനുനേരെ മറ്റൊരു ആക്രമണം നടന്നു. മറുപടിയായി മറ്റൊരു ഡ്രോൺ അമേരിക്ക തകർത്തു. വൈകിട്ട് പനാമയുടെ രണ്ട് കപ്പലുകൾക്ക് നേരെ രണ്ട് തവണ ആക്രമണമുണ്ടായി. അമേരിക്കൻ യുദ്ധക്കപ്പൽ ശക്തമായ പ്രതിരോധം തീർത്തതിനാൽ നാല് ആക്രമണങ്ങളെ ചെറുക്കാനും ആളപായം ഒഴിവാക്കാനും സാധിച്ചു. ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ നിരവധി ഹൂതി മിസൈലുകളെ തകർത്തെറിഞ്ഞ അമേരിക്കൻ യുദ്ധക്കപ്പലാണ് കാർണി. ആക്രമണപരമ്പരകൾ നേരിട്ടുവെങ്കിലും യാതൊരു കേടുപാടും ഇതുവരെ യുഎസ് യുദ്ധക്കപ്പലിന് സംഭവിച്ചിട്ടില്ല.

Tags: houthi attackus warship
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിനും പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies