കൊൽക്കത്ത: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കാൽനടയായി വിശ്വംഭർ കനികയെത്തും. പശ്ചിമ ബംഗാളിൽ നിന്ന് യുപിയിലേക്കുള്ള അദ്ദേഹത്തിന്റെ കാൽനടയാത്ര കഴിഞ്ഞ ദിവസം ആരംഭിച്ചു. ഏകദേശം 1400 കിലോമീറ്റർ പിന്നിട്ടാണ് ശ്രീരാമ ജന്മഭൂമിയിൽ എത്തുക. ഡിസംബർ നാലിന് രാവിലെ മുർഷിദാബാദിലെ ബഹരംപൂരിൽ നിന്നാണ് വിശ്വംഭറിന്റെ യാത്ര ആരംഭിച്ചത്.
പശ്ചിമ ബംഗാളിൽ വ്യാപിക്കുന്ന അരാജകത്വത്തിനെതിരെ പ്രതിഷേധിക്കാനും രാജ്യത്തുടനീളം ‘രാമരാജ്യം’ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടാനും കൂടിയാണ് താൻ ഈ യാത്ര ആരംഭിച്ചതെന്ന് വിശ്വംഭർ കനിക പറയുന്നു. ശ്രീരാമന്റെ കൃപയാൽ ഈ ദീർഘയാത്ര പൂർത്തിയാക്കു. ഹനുമാൻജിയുടെ വിഗ്രഹം താൻ കൂടെ കൊണ്ടുപോകുന്നുണെന്നും അദ്ദേഹം വ്യക്തതമാക്കി.
കുടുംബവും ഗ്രാമവാസികളും വിശ്വംഭറിന് വികാരനിർഭരമായ യാത്രയയപ്പാണ് നൽകിയത്. ബെർഹാംപൂരിൽ നിന്നുള്ള ബിജെപി എംഎൽഎ കാഞ്ചൻ മൊയ്ത്രയും വിശ്വംഭറിന്റെ വീട്ടിലെത്തിയിരുന്നു. സംസ്ഥാനത്തെ ജനങ്ങളുടെയും രാഷ്‌ട്രത്തിന്റെയും
ക്ഷേമത്തിനായി കാൽനടയായി അയോദ്ധ്യയിലേക്ക് യാത്ര പുറപ്പെടുന്ന വിശ്വംഭറിന് ബിജെപി പൂർണ പിന്തുണ നൽകുമെന്ന് എംഎൽഎ പറഞ്ഞു. ലോകത്തിന്റെ പൊതുക്ഷേമ മനോഭാവത്തെ ബിജെപി വിലമതിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.