കുട്ടികൾ കറൻസി നാണയങ്ങളും മോതിരങ്ങളും വിഴുങ്ങി അപകടം വിളിച്ചു വരുത്തിയ സംഭവങ്ങൾ നിരവധിയാണ്. ഇതിൽ നിന്നും വിചിത്രമായ ഒരു സംഭവമാണ് സ്പെയ്നിൽ ഉണ്ടായത്. 21 വയസുകാരിയായ സ്പാനിഷ് യുവതിയുടെ തൊണ്ടയിൽ ടൂത്ത് ബ്രഷ് കുടുങ്ങിയ വാർത്തയാണ് വായനക്കാരെ ഞെട്ടിച്ചത്.
ഹെയ്‌സിയ എന്ന യുവതിയുടെ തൊണ്ടയിലാണ് ടൂത്ത് ബ്രഷ് കുടുങ്ങിയത്. ടർക്കി ചിക്കൻ കഴിച്ചതിന് ശേഷം വായ ബ്രഷ് ഉപയോഗിച്ച് വൃത്തി ആക്കുന്നതിനിടയിലായിരുന്നു സംഭവം നടന്നത്. അബദ്ധവശാൽ ബ്രഷ് വിഴുങ്ങുകയായിരുന്നു. സംഭവം വഷളായതോടെ യുവതി ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. പിതാവ് രോഗാവസ്ഥയിൽ കിടപ്പിലായതിനാൽ തന്നെ ആശുപത്രിയിൽ എത്താൻ വളരെ പ്രയാസപ്പെട്ടെന്ന് യുവതി പറഞ്ഞു.
തുടർന്ന്, ഏകദേശം മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയതിന് ശേഷമാണ് വായിലൂടെ ടൂത്ത് ബ്രഷ് പുറത്തെടുത്തത്. ശസ്ത്രക്രിയാ ഉപകരണം ഉപയോഗിച്ച് ടൂത്ത് ബ്രഷിന്റെ മുകൾ ഭാഗം ലൂപ്പ് ചെയ്തായിരുന്നു പുറത്തെടുത്തത്.















