തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ ഫ്‌ളാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാകുറിപ്പ് കണ്ടെടുത്ത് പോലീസ്. വളരെ ചുരുങ്ങിയ വാക്കുകളിലാണ് ആത്മഹത്യാകുറിപ്പ്. ‘എല്ലാവർക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’ എന്നായിരുന്നു ഷഹാനയുടെ ആത്മഹത്യക്കുറിപ്പ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പിജി വിദ്യാർത്ഥിനിയായിരുന്നു ഷഹാന. തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് അപ്പാർട്ട്മെന്റിലെ മുറിയിൽ നിന്നും ഷഹാനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















