സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്കായുള്ള റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 54 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.rrcser.co.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ഡിസംബർ 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ആർച്ചറി (വനിത), അത്‌ലറ്റിക്സ് (പുരുഷൻ), ബോക്സിങ് (പുരുഷൻ), ബോഡി ബിൽഡിങ് (പുരുഷൻ), ക്രിക്കറ്റ് (പുരുഷൻ), ചെസ് (പുരുഷൻ), ഫുട്ബോൾ (പുരുഷൻ), ജിംനാസ്റ്റിക്സ് (പുരുഷൻ/വനിത), ഹോക്കി (പുരുഷൻ/വനിത), കബഡി (പുരുഷൻ/ വനിത), പവർ ലിഫ്റ്റിങ് (പുരുഷൻ/വനിത), സ്വിമ്മിങ് (പുരുഷൻ), ടേബിൾ ടെന്നീസ് (വനിത), ടെന്നീസ് (പുരുഷൻ), വോളിബോൾ (പുരുഷൻ/വനിത), വാട്ടർ പോളോ (പുരുഷൻ) എന്നിങ്ങനെയാണ് കായിക ഇനങ്ങൾ.
പത്താംക്ലാസ്/ഐ.ടി.ഐ./പന്ത്രണ്ടാംക്ലാസ്/ ബിരുദം ആണ് വിദ്യാഭ്യാസ യോഗ്യത. 18-നും 25-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. വനിതകൾ, ദിവ്യാംഗർ, എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർ, മതന്യൂനപക്ഷവിഭാഗങ്ങൾ എന്നിവർക്ക് 250 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്.















