ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായുളള സന്നാഹ മത്സരത്തിലെ പാകിസ്താൻ മുൻ ക്യാപ്റ്റൻ ബാബറിന്റെ പ്രവൃത്തിയാണ് സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾക്ക് പാത്രമാവുന്നത്.
ബാറ്റിംഗിനിടെ ഓസ്‌ട്രേലിയന്‍ ബൗളര്‍ എറിഞ്ഞ പന്തില്‍ ഷാന്‍ മസൂദ് സ്‌ട്രൈറ്റ് ഡ്രൈവ് കളിച്ച പന്ത് നോൺ സ്ട്രൈക്കിൽ നിന്ന ബാബർ തടയാൻ ശ്രമിച്ചതാണ് എതിർ താരങ്ങളിലും പോലും സംശയത്തിനിടവരുത്തിയത്. തന്റെ സമീപത്തുകൂടി വന്ന പന്തിനെ പിടിക്കാന്‍ ശ്രമിക്കുന്ന ബാബറിന്റെ വീഡയോ സോഷ്യൽ മീഡിയയിൽ വൈറലായി.
താന്‍ ബാറ്റ് ചെയ്യുകയാണോ ഫീല്‍ഡ് ചെയ്യുകയാണോ എന്ന് അറിയാതിരിക്കുന്ന ബാബറിന്റെ കിളി പറന്നുവെന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസങ്ങൾ. 40 റൺസാണ് ബാബർ സ്കോർ ചെയ്തത്.ഓസ്‌ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെ നേരിടുന്ന പാകിസ്താൻ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ 89.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സിലാണ്.
Babar Azam keeping himself in the game at the non-striker’s end…. #PMXIvPAK pic.twitter.com/bMZk2Nk7pi
— cricket.com.au (@cricketcomau) December 6, 2023
“>















