ബാഗേശ്വർ ; ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ 25 ഓളം യുവജനങ്ങൾ സനാതനധർമ്മം സ്വീകരിച്ചു . കാലഭൈരവ ക്ഷേത്രത്തിൽ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും ഭൈരവാഷ്ടമി ദിനത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത് . ഹിന്ദുക്കളായിരുന്ന പൂർവ്വികർ പ്രലോഭനങ്ങൾക്കും, ഭീഷണികൾക്കും വഴങ്ങി മതം മാറിയതാണെന്നും പൂർവ്വികരുടെ തെറ്റ് മനസ്സിലാക്കിയപ്പോൾ സനാതന ധർമ്മത്തിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു..
സനാതന ധർമ്മമാണ് ഏറ്റവും വലിയ മതമെന്നും, അതിന്റെ മഹത്വം ഇപ്പോഴാണ് മനസിലായതെന്നും ഹിന്ദുമതത്തിലേയ്‌ക്ക് എത്തിയ യുവാക്കൾ പറഞ്ഞു. ഗായത്രി മന്ത്രം ജപിച്ച് ഹവനം നടത്തി , പണ്ഡിതന്മാർ ഉരുവിട്ട മന്ത്രങ്ങൾ ഏറ്റുചൊല്ലിയായിരുന്നു ചടങ്ങുകൾ . നേരത്തെ ഉത്തർപ്രദേശിലെ മുസാഫർനഗറിൽ 10 മുസ്ലീം കുടുംബങ്ങളിലെ 70 പേർ ഹിന്ദുമതം സ്വീകരിച്ചിരുന്നു.