തിരുവനന്തപുരം : തന്റെ മകള്‍ അഖില എന്ന ഹാദിയയെ വിറ്റ് ചിലര്‍ പണം വാങ്ങുന്നുണ്ടോ എന്ന് സംശയമുണ്ടെന്ന് അമ്മ പൊന്നമ്മ. യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൊന്നമ്മ ഇക്കാര്യം ആരോപിച്ചത്.
“ഹാര്‍ട്ട് അറ്റാക്ക് വന്ന് കിടക്കുമ്പോള്‍ മകള്‍ തന്നെ കാണാന്‍ വരുമെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ മകള്‍ തന്നെ കാണാന്‍ വരുമല്ലോ എന്നോര്‍ത്ത് എനിക്കും സന്തോഷമായി. പക്ഷെ പിന്നീട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എന്തേ നീ വന്നില്ല എന്ന് ചോദിച്ചപ്പോള്‍ അഖില പറഞ്ഞത് ഞാന്‍ അങ്ങിനെ പറഞ്ഞായിരുന്നോ എന്നാണ്. മകളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ എപ്പോഴും ആരൊക്കെയോ ഉണ്ട്. “- പൊന്നമ്മ പറയുന്നു.
“അതല്ലെങ്കില്‍ ഷെഫീന്‍ ജഹാനുമായുള്ള ആദ്യവിവാഹം പിരിഞ്ഞ ശേഷം രണ്ടാമത് വിവാഹം കഴിക്കുമ്പോള്‍ ഞങ്ങളെ അറിയിക്കേണ്ടതല്ലെ. എന്തിനാണ് അവര്‍ കാര്യങ്ങളെല്ലാം രഹസ്യമാക്കി വെയ്‌ക്കുന്നത്?”- അഖിലയുടെ അച്ഛന്‍ അശോകന്‍ ചോദിക്കുന്നു. അതീവ രഹസ്യമായാണ് വിവാഹം നടന്നതെന്നും ഇത് എന്തിനാണ് ഇത്ര രഹസ്യമാക്കി വെയ്‌ക്കുന്നതും അറിയുന്നില്ലെന്നും ഇനി അവള്‍ പൊട്ടിത്തെറിക്കുമോ (ഐഎസ് മോഡലില്‍ ബോംബ് സ്ഫോടനത്തിലൂടെയുള്ള പൊട്ടിത്തെറി) എന്ന് പേടിയുണ്ടെന്നും അച്ഛന്‍ അശോകന്‍ ആശങ്കപ്പെടുന്നു.
.
പ്ലസ് ടൂവിന് പഠിക്കുമ്പോള്‍ അഖിലയുടെ അധ്യാപികയായിരുന്ന ഒരു സ്ത്രീയും ന്യൂനപക്ഷ തീവ്രവാദസംഘടനയില്‍പ്പെട്ട ഒരു സ്ത്രീയും അഖിലയെ സ്വാധീനിക്കുന്നുണ്ടെന്നും പൊന്നമ്മ ആരോപിക്കുന്നു.
ഹൈക്കോടതി അഖിലയെ ആറ് മാസത്തേക്ക് വിട്ടുതന്നപ്പോഴും അഖില എന്ന ഹാദിയയ്‌ക്ക് എപ്പോഴും ഈ സ്ത്രീകളുടെ ഫോണ്‍ വരുമായിരുന്നു. അവര്‍ മകളെ ബ്രെയിന്‍ വാഷ് ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. അന്ന് കുളിക്കാന്‍ പോലും സമ്മതിക്കാതെ തുടര്‍ച്ചയായി അവര്‍ ഫോണില്‍ സംസാരിച്ചുകൊണ്ടേയിരിക്കുമായിരുന്നു.
പൊന്നുപോലെ വളര്‍ത്തിക്കൊണ്ടുവന്ന മകളെ അവരുടെ കയ്യില്‍ നിന്നും ഒന്നു മോചിപ്പിച്ച് കിട്ടിയാല്‍ മതിയെന്ന മോഹമേയുള്ളൂ അവള്‍ക്ക് ഒരു കൊഴപ്പോമില്ലാതെ വളര്‍ന്ന് വന്ന കൊച്ചാണ്. അവള്‍ക്ക് ജാതകദോഷമൊന്നുമില്ല. കാണാനും മോശമൊന്നുമില്ല. അവള്‍ക്ക് ആണ്‍കുട്ടികളുമായി സൗഹൃദമുണ്ടെങ്കിലും അടുത്ത ബന്ധമൊന്നുമില്ല.
എനിക്ക് ഷുഗറുണ്ട്, പ്രഷറുണ്ട്, അറ്റാക്കിനുള്ള മരുന്നുണ്ട്. ഇപ്പോള്‍ 10-16 ഗുളികകള്‍ കഴിക്കുന്നുണ്ട്. അവള്‍ വരുവാണെങ്കില്‍ എന്റെ ഗുളിക പാതിയാക്കാമായിരുന്നു. എന്റെ കൊച്ചിന് വന്ന അനുഭവം ഇനിയൊരു കൊച്ചിന് വരരുത്. എങ്ങിനെയാ നമ്മള്‍ ഒരു കൊച്ചിനെ വളര്‍ത്തിവലുതാക്കുന്നത്? “- പൊന്നമ്മ ചോദിക്കുന്നു .















