തിരുവനന്തപുരം: യുവ ഡോക്ടർ ഷഹ്‍നയുടെ ആത്മഹത്യാ കേസിൽ അറസ്റ്റിലായ ഡോക്ടർ റുവൈസ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. വഞ്ചിയൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഡിസംബര്‍ 21 വരെ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈകിട്ടോടെയാണ് കോടതിയില്‍ ഹാജരാക്കിയത്.
ഇന്ന് പുലർച്ചെയായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഡോ. റുവൈസിന്‍റെ ഫോൺ സൈബർ പരിശോധനയ്‌ക്ക് നൽകാൻ തീരുമാനിച്ചെന്നും പോലീസ് വ്യക്തമാക്കി. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് തിരുവനന്തപുരം മെഡിക്കൽകോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്.















