എറണാകുളം: നവകേരള സദസിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങൾ ചിത്രീകരിച്ച മാദ്ധ്യമപ്രവർത്തകർക്കും ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മർദ്ദനം. നവകേരള സദസിൽ ബൈക്കിൽ പോയ യുവാവിനെ തടഞ്ഞു നിർത്തി ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചത് മാദ്ധ്യമ പ്രവർത്തകർ ഷൂട്ട് ചെയ്തിരുന്നു. ഇതിന്റെ പ്രകോപനമാണ് ആക്രമണത്തിലേക്ക് നയിച്ചത്. ആലുവ പറവൂർ കവലയിൽ വച്ചാണ് സംഭവം നടന്നത്.
മാദ്ധ്യമപ്രവർത്തകരുടെ ക്യാമറയും ഫോണും പിടിച്ചു വാങ്ങാനും പ്രവർത്തകർ ശ്രമിച്ചു. ദൃശ്യങ്ങൾ സംപ്രേഷണം ചെയ്താൽ കൊന്നുകളയുമെന്നും ഇവർ ഭീഷണത്തിപ്പെടുത്തി. പോലീസ് നോക്കി നിൽക്കവെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ മാദ്ധ്യമ പ്രവർത്തകരെ മർദ്ദിച്ചത്.