ഭാരതത്തിന്റെ വീരപുത്രൻ; ജന. ബിപിൻ റാവത്തിന്റെ സ്മരണയിൽ രാജ്യം...
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഭാരതത്തിന്റെ വീരപുത്രൻ; ജന. ബിപിൻ റാവത്തിന്റെ സ്മരണയിൽ രാജ്യം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 07:18 am IST
FacebookTwitterWhatsAppTelegram

പ്രഥമ സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെ സ്മരണയിൽ രാജ്യം. 2021 ഡിസംബർ 08 ന് നീലഗിരിക്ക് സമീപമുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് വിരമൃത്യു വരിച്ചത്. സുളൂരിലെ എയർഫോഴ്‌സ് വിമാനത്താവളത്തിൽ നിന്നും ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 14 പേരെയും വഹിച്ചുകൊണ്ട് പറന്നുയർന്ന വ്യോമസേനയുടെ മിൽ എംഐ17 ഹെലികോപ്റ്റർ നീലഗിരിയിലെ വെല്ലിംഗ്ടണ് സമീപം അപകടത്തിൽപ്പെടുകയായിരുന്നു. റാവത്ത് ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന 13 പേരും അന്നുതന്നെ മരണത്തിന് കീഴടങ്ങി. ജന. റാവത്തിന്റെ ലെയ്‌സൺ ഓഫീസറായിരുന്ന ക്യാപ്റ്റൻ വരുൺ സിഗ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഒരാഴ്ചയ്‌ക്ക് ശേഷം അദ്ദേഹവും മരിച്ചു.

1958 ൽ ഉത്തർഖണ്ഡിലെ പൗരി എന്ന ചെറുപട്ടണത്തിലാണ് ബിപിൻ റാവത്ത് ജനിച്ചത്. സൈനികനും ഇന്ത്യൻ കരസേനയുടെ സഹമേധാവിയുമായിരുന്നു ബിപിൻ റാവത്തിന്റെ പിതാവ് ലക്ഷ്മൺ സിംഗ് റാവത്ത്. പിതാവിന്റെ പാത പിന്തുടർന്ന് റാവത്തും ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ ചേർന്ന അദ്ദേഹം അവിടെ നിന്ന് ബിരുദം നേടി. ശേഷം വെല്ലിംഗ്ടണിലെ ഡിഫൻസ്സർവീസ് സ്റ്റാഫ് കോളേജിൽ നിന്നും ബിരുദവും യുഎസ് ആർമി കമാൻഡ് ആൻഡ് ജനറൽ സ്റ്റാഫ് കോളേജിൽ നിന്നും ഹയർ കമാൻഡ് കോഴ്‌സും പൂർത്തീകരിച്ചു.

1978ലാണ് റാവത്ത് സൈന്യത്തിന്റെ ഭാഗമാകുന്നത്. ഇന്ത്യ- ചൈന അതിർത്തിയിലായിരുന്നു ആദ്യ പോസ്റ്റിംഗ്. ശേഷം കശ്മീരിലെ ഉറിയിലും കിബിത്തുവിലും യൂണിറ്റുകളെ നയിച്ചു. 2005 ൽ ബ്രിഗേഡിയറായി ചുമതലേയേറ്റ അദ്ദേഹം സേവാ മെഡലും യുദ്ധ സേവ മെഡലും സ്വന്തമാക്കി. ഐക്യരാഷ്‌ട്രസഭിലെ വിവിധ സൈനിക ദൗത്യങ്ങളിലും ഭാഗമായ റാവത്ത് 2013 ലാണ് മേജർ ജനറൽ റാങ്കിലേക്ക് ഉയരുന്നത്. 2013 ജനുവരി 26 ന് അതിവിശിഷ്ട സേവ മെഡലും അദ്ദേഹം നേടി. 2016 ഡിസംബറിലാണ് ഇന്ത്യൻ കരസേനാ മേധാവിയായി അദ്ദേഹം ചുമതലയേറ്റത്.

2017 ൽ ദോക്ലാമിൽ ചൈനീസ് സൈന്യത്തിന്റെ കയ്യേറ്റ ശ്രമങ്ങളെ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തുമ്പോൾ ബിപിൻ റാവത്തായിരുന്നു കരസേനാ മേധാവി. കശ്മീരിലെ കല്ലേറുകാരിൽ പ്രധാനിയെ പിടികൂടി സൈനിക വാഹനത്തിന് മുന്നിൽ കെട്ടിയിട്ട സംഭവത്തിൽ രൂക്ഷ വിമർശനങ്ങൾ ഉയർന്നപ്പോഴും റാവത്ത് തന്റെ സഹപ്രവർത്തകർക്കൊപ്പം നിന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ പേരിൽ കലാപം അഴിച്ചുവിടാൻ ചിലർ നടത്തിയ ശ്രമങ്ങൾക്കെതിരെ ശബ്ദമുയർത്താൻ അന്ന് അദ്ദേഹം വിമുഖത കാട്ടിയില്ല.

2020 ജനുവരി ഒന്നിനാണ് ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവിയായി ജന. ബിപിൻ റാവത്ത് നിയോഗിക്കപ്പെടുന്നത്. സൈന്യത്തിലെ നിർണായക മാറ്റങ്ങൾക്കും ആധുനിക വൽക്കരണത്തിനും തുടക്കം കുറിക്കാൻ അദ്ദേഹം മുൻകൈ എടുത്തു. 2021 ഡിസംബർ എട്ടിന് മരണപ്പെടുന്നതുവരെ അദ്ദേഹം ചുമതലയിൽ തുടർന്നു.

Tags: BIPIN RAWATIndian ArmyCHIEF OF DEFENCE STAFF
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies