ജൊഹാനസ്ബർഗ്: 34-ാം വയസിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്സ് ഞെട്ടിച്ചിരുന്നു. അപാര ഫോമിൽ നിൽക്കുമ്പോഴായിരുന്നു താരത്തിന്റെ തീരുമാനം. പലവിധ കാരണങ്ങൾ ഇതിന് പിന്നാലെ പറഞ്ഞു കേട്ടെങ്കിലും ഡിവില്ലേഴ്സ് ഒന്നും വ്യക്തമാക്കിയിരുന്നില്ല.
ഇപ്പോൾ തന്നെ അതിന് നിർബന്ധിതനാക്കിയ സാഹചര്യം അദ്ദേഹം വ്യക്തമാത്തി. തന്റെ വലതുകണ്ണിലെ റെറ്റിനക്ക് ഇളക്കം തട്ടി കാഴ്ച കുറഞ്ഞിരുന്നുവെന്നും ഇടം കണ്ണിലെ കാഴ്ചകൊണ്ടാണ് കരിയറിലെ അവസാന രണ്ട് വർഷം ക്രിക്കറ്റ് കളിച്ചതെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.കുട്ടികളുടെ ചെരുപ്പിലെ ഹീൽ കണ്ണ് തട്ടിയതിന് ശേഷമായിരുന്നു ഇത്.
ശസ്ത്രക്രികയ്‌ക്കായി ഡോക്ടറിനടുത്തുപോയപ്പോൾ അദ്ദേഹം ചോദിച്ചത്, ഈ കാഴ്ചവച്ച് നിങ്ങൾ എങ്ങനെ ക്രിക്കറ്റ് കളിച്ചു എന്നാണ്. ഇടതു കണ്ണിലെ വ്യക്തമായ കാഴ്ചയാണ് അതിന് തുണയായത്. വിരമിച്ചശേഷം വീണ്ടും രാജ്യാന്തര ക്രിക്കറ്റിൽ തിരിച്ചെത്തണമെന്ന് ആഗ്രഹിച്ചുവെങ്കിലും കൊവിഡ് വില്ലനായതോടെ തീരുമാനം മാറ്റി- ഡിവില്ലിയേഴ്സ് പറഞ്ഞു.
2015ലെ ലോകകപ്പ് സെമി ഫൈനൽ തോൽവി തന്നെ ഏറെ വേദനിപ്പിച്ചു. അതിന്റെ വേദന മറികടക്കാൻ ഏറെ സമയമെടുത്തു. പിന്നീട് ചെറിയൊരു ഇടവേള കഴിഞ്ഞാണ് ഞാൻ വീണ്ടും ദക്ഷിണാഫ്രിക്കക്കായി കളിച്ചത്. എന്നാൽ അപ്പോഴേക്കും ടീമിന്റെ സംസ്കാരം ആകെ മാറിപ്പോയിരുന്നു. ഐപിഎല്ലിൽ പോലും വെറുത്തിരുന്നു.
2018ൽ 34-ാം വയസിലാണ് ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കക്കായി 114 ടെസ്റ്റിലും 228 ഏകദിനത്തിലും 78 ടി20 മത്സരങ്ങളിലും ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി പാഡ് കെട്ടി. 2021ലാണ് സജീവ ക്രിക്കറ്റിൽ നിന്ന് അദ്ദേഹം വിരമിച്ചത്.