തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത് സർവ്വകലാശാലകളിലേക്കുള്ള വിസി നിയമനങ്ങളിൽ നടപടി ആരംഭിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുമായി ബന്ധപ്പെട്ട സർവകലാശാല രജിസ്ട്രാർക്ക് ഗവർണർ കത്തയയ്ക്കും. സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് ഗവർണറിന്റെ നടപടി.
സർവ്വകലാശാല വൈസ് ചാൻസലർ നിയമനങ്ങളിൽ ഗവർണറുടെ വിവേചന അധികാര ഉപയോഗിച്ചുകൊണ്ടാണ് നടപടി. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് സർക്കാർ ഗവർണർ പോരുകൾ മുറുകുന്നത്. തുടർന്ന് ഹൈക്കോടതി കേസ് ആക്കി.
സുപ്രീംകോടതിയിലെത്തിയ കേസ് സർക്കാരിന് പ്രതികൂലമായിട്ടാണ് വിധി വന്നത്. വിസി നിയമനങ്ങളിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായി എന്ന ഗവർണറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു സുപ്രീംകോടതി നടപടി. തുടർന്ന് കണ്ണൂർ വിസി പുറത്തായി. നിലവിൽ ഒൻപത് സർവ്വകലാശാലകളിലെ വിസി നിയമനം ഉടൻ നടപ്പിലാക്കാനാണ് ഗവർണറുടെ തീരുമാനം.















