ന്യൂഡൽഹി: തുടർച്ചയായ അഞ്ചാം തവണയും റിപ്പോ നിരക്കിൽ മാറ്റമില്ലാതെ തുടരാൻ തീരുമാനെടുത്ത് ആർബിഐയുടെ മോണിറ്ററി പോളിസി സമിതി. ആറംഗ പാനൽ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ഈ സാഹചര്യത്തിൽ റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും.
ആഗോള സാമ്പത്തിക രംഗത്ത് വൻ അനിശ്ചിതത്വം നിൽക്കുന്ന ഘട്ടത്തിലും ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ട നിലയിലാണെന്നതിനാലാണ് റിപ്പോ നിരക്ക് വർദ്ധിപ്പിക്കാതിരുന്നത്. ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന സ്ഥാനം ഇന്ത്യ കൈവരിച്ചതും പണപ്പെരുപ്പം കുറഞ്ഞതും സഹായകരമായി. 2023-24ലെ സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 6.5ൽ നിന്ന് ഏഴ് ശതമാനമായി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.















