ഗുവാഹത്തി: അസം മ്യാൻമറിന്റെ ഭാഗമാണെന്ന കോൺഗ്രസ് നേതാവ് കബിൽ സിബലിന്റെ വാദത്തെ പൊളിച്ച് അസം സർക്കാർ. അസാമിന്റെ ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും ഞങ്ങൾ മ്യാൻമറിന്റെ ഭാഗമായിരുന്നില്ലെന്ന് മന്ത്രി പിജൂഷ് ഹസാരിക പറഞ്ഞു. മഹാഭാരതകാലത്തും അതിനുമുമ്പും അസം ഭാരതവർഷിന്റെ അവിഭാജ്യ ഘടകമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
അസം മുൻപ് മ്യാൻമറിന്റെ ഭാഗമായിരുന്നുവെന്നായിരുന്നു കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞത്. 1955-ലെ പൗരത്വ നിയമത്തിലെ 6എയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് കബിൽ സിബലിന്റെ വാദം.
ഇതിന് പിന്നാലെ പിജൂഷ് ഹസാരിക രംഗത്ത് വരികയായിരുന്നു. കബിൽ സിബൽ അസമിന്റെ ചരിത്രത്തെ കളങ്കപ്പെടുത്തിയെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്.















