മാൻഹാട്ടൻ, ന്യൂയോർക്ക്: ഗാസയിൽ വെടിനിർത്തൽ ആഹ്വാനം ചെയ്ത യുഎൻ പ്രഖ്യാപിക്കാനത്തെ വീറ്റോ ചെയ്ത് അമേരിക്ക. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അടിയന്തര സുരക്ഷാ കൗൺസിൽ വിളിച്ചുചേർത്താണ് വെടിനിർത്തലിന് ആഹ്വാനം ചെയ്തത്. എന്നാൽ ഈ നീക്കത്തെ എതിർത്ത് അമേരിക്ക വീറ്റോ ഉപയോഗിക്കുകയായിരുന്നു.
ഗാസ തരിശുഭൂമിയായി മാറിയെന്നും ജനസംഖ്യയുടെ 80 ശതമാനവും പ്രദേശത്ത് നിന്നും കുടിയൊഴിപ്പിക്കപ്പെട്ടുവെന്നും യുഎൻ സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടു. ഭക്ഷണം, ഇന്ധനം, വെള്ളം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമവും വർദ്ധിച്ചുവരുന്ന രോഗഭീഷണിയും ഗാസ നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അടിയന്തിര കൗൺസിൽ വെടിനിർത്തൽ ആഹ്വാനം ചെയ്തത്.
ഒക്‌ടോബർ 7 ന് ഇസ്രായേലിനെതിരെ ഹമാസ് ഏകപക്ഷീയമായി നടത്തിയ ആക്രമണത്തെ തുടർന്നാണ് യുദ്ധം ആരംഭിക്കുന്നത്. ഇതിനോടകം രണ്ട് ഭാഗത്തുമായി നിരവധി മരണങ്ങൾ നടന്നുകഴിഞ്ഞു. ഭീകരവാദത്തെ പൂർണ്ണമായും ഇല്ലാതാക്കുമെന്നാണ് ഇസ്രായേലിന്റെ പ്രഖ്യാപിത നയം. എന്നിരുന്നലും ഇക്കഴിഞ്ഞ ദിവസം താത്കാലികമായി വെടിനിർത്തൽ പ്രഖ്യാപിക്കുകയും യുദ്ധ തടവുകരെ പരസ്പരം കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, വെടിനിർത്തൽ ലംഘിച്ച് ഹമാസ് അക്രമം അഴിച്ചുവിട്ടത് പ്രദേശത്ത് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.















