ബെംഗളൂരു: അറുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച കന്നഡ നടി ലീലാവതി (85) അന്തരിച്ചു. ഇന്നലെ വൈകുന്നേരം നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിൽ ജനിച്ച ലീലാവതി കന്നഡയ്‌ക്കു പുറമേ തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
16-ാം വയസിലായിരുന്നു സിനിമാ ജീവിതത്തിന് ലീലാവതി തുടക്കം കുറിച്ചത്. ഡോ. രാജ്കുമാർ, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ, എൻ.ടി. രാമറാവു, എം.ജി. രാമചന്ദ്രൻ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മകൻ വിനോദ് രാജിനൊപ്പം നെലമംഗലയിലായിരുന്നു താമസം.















