ന്യൂഡൽഹി: നഗരത്തിലെ വായുഗുണനിലവാര തോത് വീണ്ടും കുറഞ്ഞു. കാറ്റിന്റെ വേഗത കുറഞ്ഞതും മഴ ലഭിക്കാത്തതുമാണ് വായുമലിനീകരണം കൂടാൻ കാരണം. ഇന്ന് രേഖപ്പെടുത്തിയ ശരാശരി വായു മലിനീകരണ തോത് 316 ആണ്. ഇന്ത്യയിൽ ഏറ്റവും മലിനീകരണമുള്ള നഗരങ്ങളുടെ പട്ടികയിൽ ഡൽഹി മൂന്നാംസ്ഥാനത്താണ്. കഴിഞ്ഞ ആഴ്ചകളിൽ ചെറിയ തോതിൽ മഴയും വേഗതയേറിയ കാറ്റും ഉണ്ടായിരുന്നു.
അതിനാൽ തന്നെ ഉയർന്ന നിലയിലുള്ള വായുമലിനീകരണ തോതിന് കുറവുണ്ടായിരുന്നു. എന്നാൽ കാറ്റിന്റെ വേഗത കുറഞ്ഞോടെ മലിനീകരണം കൂടാൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ ശൈത്യവും കൂടിയിട്ടുണ്ട്. അടുത്ത കുറച്ച് ദിവസത്തേക്ക് നഗരത്തിൽ മഴക്കും സാധ്യത ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.















