മലപ്പുറം: താനൂർ തൂവൽ തീരത്ത് മത്സ്യബന്ധന തോണി മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. കോട്ടിൽ റഷീദിന്റെ മകൻ മുഹമ്മദ് റിസ്‌വാൻ (19) ആണ് മരിച്ചത്. അപകട സമയത്ത് തോണിയിൽ മൂന്ന് പേരായിരുന്നു രണ്ടുപേർ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ശേഷമായിരുന്നു അപകടം നടന്നത്.
മത്സ്യബന്ധനം നടക്കുന്നതിനിടയിലായരുന്നു സംഭവം നടന്നത്. മത്സ്യത്തൊഴിലാളികളുടെയും പോലീസിന്റെയും നേതൃത്വത്തില്‍ ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയതിന് ശേഷമാണ് റിസ്‍വാനെ കണ്ടെത്തിയത്. ഉടൻ തന്നെ പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.















