ക്രിസ്മസ്, പുതുവത്സര അവധി കളറാക്കാം; ഇത്തവണ തെക്കൻ കേരളത്തിലേക്ക് ആയാലോ യാത്ര? കിടിലൻ സ്പോട്ടുകൾ ഇതാ..
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ക്രിസ്മസ്, പുതുവത്സര അവധി കളറാക്കാം; ഇത്തവണ തെക്കൻ കേരളത്തിലേക്ക് ആയാലോ യാത്ര? കിടിലൻ സ്പോട്ടുകൾ ഇതാ..

ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട തെക്കൻ കേരളത്തിലെ പ്രകൃതി രമണീയമായ ഇടങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 02:00 pm IST
FacebookTwitterWhatsAppTelegram

അവധിക്കാലമായാൽ ഒരു ട്രിപ്പ് പോകാത്തവരായിട്ട് ആരാണുള്ളതല്ലേ. കുറഞ്ഞത് ഒരു ദിവസമെങ്കിലും ഒന്ന് പുറത്തൊക്കെ പോകണമെന്ന് വിചാരിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. ചിലർ കുടുംബത്തോടൊപ്പം പോകുമ്പോൾ മറ്റ് ചിലർ സുഹൃത്തുക്കൾക്കൊപ്പവും പോകുന്നു.  ചിലർ ഒറ്റയ്‌ക്ക് പോകാനും ആ​ഗ്രഹിക്കുന്നു. അത്തരത്തിൽ കേരളത്തിൽ, പ്രത്യേകിച്ചും തെക്കൻ കേരളത്തിൽ പോകാവുന്ന ചില അടിപൊളി വിനോദ സഞ്ചാര കേന്ദ്രങ്ങളിതാ…

തിരുവനന്തപുരം

1) കോവളം:- തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന ഇടമാണ് കോവളം. വിദേശ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം. വെയിൽ കായനും ആയുർവേദ സൗന്ദര്യ സംരക്ഷണത്തിനുമായി ഏറെ പേരാണ് ഇവിടെ എത്തുന്നത്.

2) നേപ്പിയർ മ്യൂസിയം:- ചരിത്ര പ്രാധാന്യമുള്ള പുരാതന ഓട്ടു പ്രതിമകൾ, ആഭരണങ്ങൾ, രാജകീയരഥം, ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങൾ എന്ന് തുടങ്ങി നിരവധി കാര്യങ്ങളാണ് മ്യൂസിയത്തിലുള്ളത്. ന​ഗരഹൃദയത്തിലെത്തിലെ നേപ്പിയർ മ്യൂസിയം 19-ാം നൂറ്റാണ്ടിലാണ് നിർമ്മിച്ചത്. ഇവിടെ എത്തുന്നവർക്ക് മ്യൂസിയവും മൃഗശാലയും സന്ദർശിക്കാം.

3) വേളി ടൂറിസ്റ്റ് വില്ലേജ്:- ബോട്ടിം​ഗ് ഇഷ്ടപ്പെടുന്നവർക്കുള്ള ബെസ്റ്റ് ഓപ്ഷൻ. പൂന്തോട്ടം, കുട്ടികൾക്കായുള്ള പാർക്ക്, പ്രതിമകളുടെ പാർക്ക്, സ്വയം പെഡൽ ചെയ്യാവുന്നതും അല്ലാത്തതുമായ ബോട്ടിംഗ് തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്.

4) ശംഖുമുഖം ബീച്ച്:- സാഗരകന്യക എന്ന് വിളിക്കപ്പെടുന്ന മനോഹരമായ മത്സ്യകന്യകയുടെ പ്രതിമയും സമീപത്തുള്ള വ്യോമസേന ഹെലികോപ്ടറുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ബീച്ചിന് അടുത്ത് സ്ഥിതി ചെയ്യുന്ന വെട്ടുകാട് പള്ളിയിലേക്കും നിരവധി ആളുകളാണ് എത്തുന്നത്.

5) പൊന്മുടി:- തണുപ്പും സാഹസിക വിനോദ സഞ്ചാരത്തിന് അനുയോജ്യമായ ഇടമാണ് പൊന്മുടി. തിരക്കേറിയ ന​ഗരജീവിതത്തിൽ നിന്ന് പ്രകൃതിയെ അറിയാനായി യാത്ര ചെയ്യാൻ താത്പര്യപ്പെടുന്നവർക്ക് പൊന്മുടിക്ക് യാത്ര തിരിക്കാം. വൈകുന്നേരമാകുന്നതോടെ അതീവ സുന്ദരിയായ പെന്മുടിയെ മഞ്ഞ് വന്ന് വാരിപുണരും. ഈ മഞ്ഞ് ആസ്വാദിച്ച് താമസത്തിനും ഇവിടെ സൗകര്യമുണ്ട്.

6) വർക്കല:- മനോഹരമായ കടൽത്തീരങ്ങൾ, വിഷ്ണു ക്ഷേത്രം, ശിവഗിരി മഠം, ആശ്രമം തുടങ്ങിയവ വർക്കലയുടെ പ്രധാന ആകർഷണങ്ങളാണ്. പാപനാശം എന്നറിയപ്പെടുന്ന വർക്കല കടലോരത്തുള്ള ഉറവയിൽ നിന്ന് ഉത്ഭവിക്കുന്ന വെള്ളതിന് ഔഷധ​ഗുണങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. ശിവ​ഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് പതിനായിരങ്ങളാണ് വർക്കലയിലെത്തുന്നത്.

കൊല്ലം

1) തെന്മല:- ഇന്ത്യയിലെ ആദ്യ ആസൂത്രിത ടൂറിസം കേന്ദ്രമാണ് കൊല്ലം ജില്ലയിലെ പശ്ചിമഘട്ടത്തിന്റെ താഴ്വരകളിൽ സ്ഥിതി ചെയ്യുന്ന തെന്മല. മനോഹരമായ പച്ച പുൽമേടുകളും, ബട്ടർഫ്ലൈ സഫാരികളുമാണ് ഇവിടെത്തെ പ്രധാന ആകർഷണം. സാഹസിക വിനോദങ്ങളും കൂടാതെ ട്രെക്കിംഗ്, ഹൈക്കിംഗ്, രാത്രി ക്യാമ്പിംഗ് എന്നിവയും തെന്മലയിൽ ആസ്വദിക്കാം

2) ജടായുപ്പാറ:- ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം നിർമ്മിക്കപ്പെട്ടിരിക്കുന്നത് ജടായുപ്പാറയിലാണ്. രാമായണത്തിൽ സീതയെ രാവണൻ തട്ടിക്കൊണ്ടു പോകുമ്പോൾ ജടായു തടഞ്ഞു. രാവണന്റെ വെട്ടേറ്റ ജടായു വീണത്‌ ഈ പാറയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. സമുദ്ര നിരപ്പിൽ നിന്നും 1200 അടി ഉയരത്തിൽ ആണ് ശിൽപ്പം സ്ഥിതി ചെയ്യുന്നത് .

3) മൺറോതുരുത്ത്:- എട്ട്‌ ചെറുദ്വീപുകളുടെ കൂട്ടമാണ്‌ മൺറോ തുരുത്ത്‌. കൊല്ലത്ത് നിന്ന്‌ 27 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ്‌ മാർഗ്ഗവും കായൽ മാർഗ്ഗവും എത്താവുന്നതാണ്‌. സൂര്യോ​ദയവും അസ്തനമനവും കാണാനായാണ് സഞ്ചാരികൾ ഇവിടെ എത്തുന്നത്. ചെറുതും വലുതുമായ വള്ളങ്ങളും ഇവിടെയുണ്ട്. ഏകദേശം മൂന്ന് മണിക്കൂറോളം പുഴയിലും ചെറുതോടുകളിലും കായലിലും കണ്ടൽക്കാടുകളിലുമായി കാഴ്ചകൾ കണ്ട് വരാമെന്നുള്ളതാണ് ഏറെ ആകർഷണീയം.

4) കോട്ടുക്കൽ ഗുഹാക്ഷേത്രം:- പാറയിൽ നിർമ്മിച്ച ശിവക്ഷേത്രമാണ് ഇത്. ഈ ക്ഷേത്രത്തിന് രണ്ട് ഗുഹകൾ ഉണ്ട്. അതിൽ വലുത് നന്ദി കാളയും ചെറുതും ഹനുമാൻ പ്രതിഷ്ഠിച്ചതുമാണ്. ഈ ഗുഹകൾക്കിടയിൽ ഗണപതിയുടെ വിഗ്രഹം കാണാം.

5) ശെന്തുരുണി വന്യജീവി സങ്കേതം:- കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം. കല്ലട-പരപ്പാർ അണക്കെട്ട്‌, തൂക്കുപാലം, ബോട്ടിങ്, ശിൽപോദ്യാനം, മരപ്പാലത്തിലൂടെയുള്ള നടത്തം, റിവർ ക്രോസിം​ഗ്, സൈക്ലിം​ഗ്, ബട്ടർഫ്ലൈ പാർക്ക്, മ്യൂസിക്കൽ ഡാൻസിം​ഗ് ഫൗണ്ടൻ, ഏറുമാടം, ട്രെക്കിം​ഗ് എന്നിവയാണ് തെന്മലയിലെ പ്രധാന ആകർഷണങ്ങൾ.

6) പിനാക്കിൾ വ്യൂ പോയിന്റ്:- പാവങ്ങളുടെ ഊട്ടിയെന്നും മിനി മൂന്നാർ എന്നൊക്കെയുള്ള ഓമന പേരിൽ അറിയപ്പെടുന്ന സ്ഥലമാണിത്. ഏക്കർകണക്കായി പരന്നുകിടക്കുന്ന റബ്ബർ എസ്റ്റേറ്റിന് മധ്യത്തായാണ് പ്രകൃതിയുടെ ഈ വിസ്മയ കാഴ്‌ച്ച. സദ മഞ്ഞിൽ മുങ്ങിയ പ്രകൃതിയുടെ മനോഹാരിത ആരുടെയും മനം കവരുമെന്നത് തീർച്ച.

7) സാമ്പ്രാണിക്കോടി:- സാമ്പ്രാണി തുരുത്ത് എന്നും അറിയപ്പെടുന്ന പ്രശസ്ത ഇടം. കായൽ ടൂറിസത്തിന് പേരു കേട്ട ഇടം. അഷ്ടമുടിക്കായലിലെ സാമ്പ്രാണിക്കോടിയിലേക്ക് നിരവധി സഞ്ചാരികളാണ് എത്തുന്നത്. രണ്ടേക്കറോളം ഭൂമിയിൽ കണ്ടൽക്കാടുകൾ സമൃദ്ധമായി വളരുന്ന ഇടംകൂടിയാണിവിടം. സാമ്പ്രാണിക്കടവിൽ എത്തിയാൽ അവിടുത്തെ കാഴ്ചകൾ കാണാൻ ബോട്ട് സർവീസുണ്ട്.

പത്തനംതിട്ട

1) ​ഗവി:- കാടിനെയും കാട്ടുമൃ​ഗങ്ങളെയും സ്നേഹിക്കുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് ​ഗവി. സമുദ്ര നിരപ്പിൽ നിന്ന് 3,400 അടി ഉയരത്തിലാണ് ​ഗവി സ്ഥിതി ചെയ്യുന്നത്. കൊടും വേനലിൽ പോലും വൈകുന്നേരമാകുമ്പോൾ താപനില പത്ത് ഡി​ഗ്രിയിലെത്തും.

പുൽമേടുകളാൽ സമ്പന്നമാണ് ​ഗവി. യാത്രയെന്ന മനോഹര അനുഭവം ആസ്വദിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ​ഗവിയിലേക്ക് സ്വാ​ഗതം. 100 കിലോമീറ്റർ ദൂരം, നാല് മണിക്കൂർ നീളുന്ന കാനന യാത്രയും ആരെയും വിസ്മയിപ്പിക്കും. യാത്രയിലെ മനോഹര കാഴ്ചയാണ് കക്കി ഡാമിന്റെ ക്യാച്മെന്റ് ഏരിയ. വെള്ളം കുറവുള്ള സമയത്ത് ദ്വീപുകൾ തെളിഞ്ഞ് കാണാൻ കഴിയും. ഇത് കണ്ട് ആസ്വാദിച്ച് എത്തുന്നത് എക്കോ പോയിന്റിലേക്കാണ്. അങ്ങനെ നിരവധി സ്പോട്ടുകളാണ് ​ഗവിയിലുള്ളത്.

2) ത്രിവേണി സം​ഗമം:- പേര് സൂചിപ്പിക്കുന്നത് പോലെ പുണ്യ പമ്പ അതിന്റെ വടക്ക് മണിമല നദിയുമായും തെക്ക് അച്ചൻകോവിൽ നദിയുമായും സംഗമിക്കുന്ന സ്ഥലമാണ് ഇവിടം. ശബരിമല ഭക്തർ പാപങ്ങൾ കഴുകുന്നതിനായി പുണ്യജലത്തിൽ മുങ്ങിക്കുളിക്കാൻ ഇവിടെ എത്തുന്നു. പമ്പ നദിക്ക് സമീപമാണ് രാജശേഖര രാജാവിന് അയ്യപ്പ ദർശനം ലഭിച്ചതെന്നാണ് വിശ്വാസം. നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ പ്രകൃതി ഭം​ഗി ആസ്വദിക്കാനും പുണ്യ പമ്പയിൽ മുങ്ങി കുളിക്കാനുമായി എത്തുന്നത്.

3) കോന്നി ആനത്താവളം:- അച്ചൻകോവിലാറിന്റെ കരയില‍െ സ്ഥിതി ചെയ്യുന്ന ജൈവ സമ്പന്നമായ വനപ്രദേശമാണ് കോന്നി. കേരളത്തിലെ ആദ്യകാല റിസർവ് വനങ്ങളിൽ ഒന്നാണ് ഇത്. കോന്നിയിലെ ആന പരിശീലന കേന്ദ്രം ഏറെ പ്രശസ്തമാണ്. ആനസവാരി, ആനയൂട്ട്, തുടങ്ങി ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്കായി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മാത്രമല്ല ട്രെക്കിംഗ്, റോക്ക് ക്ലൈമ്പിങ്, വന്യജീവി നീരിക്ഷണം, പക്ഷിനിരീക്ഷണം എന്നിവയ്‌ക്കുള്ള സൗകര്യവുമുണ്ട്.

4) അടവി ഇക്കോ ടൂറിസം:- കോന്നി റിസർവ് വനങ്ങളുടെ ഭാ​ഗമായ അടവി നിബിഡ വനങ്ങളാൽ സമ്പന്നമാണ്. കല്ലാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന പേരുവാലി മുതൽ അടവി വരെയുള്ള 5 കിലോമീറ്റർ നദീതീരം മറ്റൊരു ഇക്കോ ടൂറിസം കേന്ദ്രത്തിനും നൽകാൻ കഴിയാത്ത കാഴ്ചകളാണ് സമ്മാനിക്കുന്നത്. കല്ലാറിലൂടെയുള്ള കുട്ടവഞ്ചി സഞ്ചാരമാണ് ഇവിടുത്തെ മുഖ്യ ആകർഷണം. കേരളത്തിൽ ആദ്യമായി കുട്ടവഞ്ചി ടൂറിസം നടപ്പിലാക്കുന്നത് ഇവിടെയാണ്.

5) പെരുന്തേനരുവി വെള്ളച്ചാട്ടം:- “വൻ തേൻ ധാര” എന്ന അപര നാമധേയത്തിൽ അറിയപ്പെടുന്ന പെരുന്തേനരുവി. മനോഹരങ്ങളായ പാറക്കെട്ടുകളാണ് ഇവിടെയുള്ളത്. സീതയും ശ്രീരാമനും രഥത്തിൽ പോയി എന്ന് സൂചിപ്പിക്കുന്ന അടയാളങ്ങൾ പാറക്കെട്ടുകളിൽ ചിലതിൽ ഉണ്ടെന്ന് പഴമക്കാർ പറയുന്നു. പമ്പയുടെ പോഷകനദിയായ പെരുന്തേനരുവിയിലാണ് ഈ വെള്ളച്ചാട്ടം. പെരുന്തേനരുവിയ്‌ക്ക് മുകൾ ഭാഗത്തായി പനംകുടുന്ത അരുവി, നാവീണരുവി എന്നീ വെള്ളച്ചാട്ടങ്ങളുമുണ്ട്. ഉല്ലാസത്തിന് മികച്ചയിടമാണ് ഇവിടം. 60 മുതൽ 100 ​​അടി വരെ താഴ്ചയിലാണ് വെള്ളമൊഴുകുന്നത്.

6) മണ്ണീറ വെള്ളച്ചാട്ടം:- ഫോട്ടോഗ്രാഫർമാരുടെ ഇഷ്ട ലൊക്കേഷനുകളിലൊന്നാണ് ഇവിടം. വലിയ ഉയരത്തിൽനിന്നല്ലാതെ പതിക്കുന്ന വെള്ളച്ചാട്ടത്തിൽ അപകടഭീതി ഇല്ലാതെ ആർക്കും സന്ദർശിക്കാമെന്നതാണ് മണ്ണീറയെ ആകർഷകമാക്കുന്നത്.

ആലപ്പുഴ

1) ആലപ്പുഴ ബീച്ച്:- ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ബീച്ചാണ് ആലപ്പുഴ ബീച്ച്. ഇതിന് സമീപമാണ് ആലപ്പുഴ ലൈറ്റ് ഹൗസും അഡ്വഞ്ചർ പാർക്കും. ബോട്ടിം​ഗും വിവിധ സാഹസിക വിനോദങ്ങളുമാണ് പാർക്കിലെ മുഖ്യാകർഷണം.

2) തോട്ടപ്പള്ളി ബീച്ച്:- വേമ്പനാട്ടുകായലിലെയും പമ്പ, അച്ചൻകോവിലാറ്റിലെയും വെള്ളം ലീഡിം​ഗ് ചാനൽ വഴി സ്പിൽവേ കനാൽ വഴി തോട്ടപ്പള്ളി പൊഴിയിലൂടെ അറബിക്കടലിലേക്ക് പതിക്കുന്ന ഭാഗമാണ് തോട്ടപ്പള്ളി ബീച്ച്. ബീച്ചിനോട് ചേർന്ന് സഞ്ചാരികൾക്ക് വിശ്രമിക്കാനായി പാർക്കും ഒരുക്കിയിട്ടുണ്ട്.

3) കൃഷ്ണപുരം കൊട്ടാരം:- കേരളത്തിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ഒറ്റപ്പാനൽ ചുവർചിത്രമായ ഗജേന്ദ്രമോക്ഷമാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമയുടെ കാലത്ത് കായംകുളം രാജാവിൽ നിന്ന് പിടിച്ചെടുത്ത കോട്ടകൾ ഇടിച്ചുനിരത്തി പണികഴിപ്പിച്ച കൊട്ടാരമാണിത്. പിൽക്കാലത്ത് അയ്യപ്പൻ മാർത്താണ്ഡപിള്ള പുതുക്കി പണിതു. ഒട്ടേറം പുരാവസ്തുക്കളാണ് ഇവിടെയുള്ളത്.

4) വേമ്പനാട് കായൽ:- കായൽ ടൂറിസത്തിന് പേരു കേട്ട ഇടം. വേമ്പനാട് കായലിലെ ഹൗബോട്ട് യാത്ര നടത്താൻ നിരവധി ആളുകളാണ് എത്തുന്നത്.

5) കുമാരകോടി:- മലയാളത്തിന്റെ മഹാകവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് കുമാരകോടി. 1924 ജനുവരി 16-ന് ഇവിടെ പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിലാണ് ആശാൻ മരിക്കുന്നത്. അദ്ദേഹത്തിന്റെ സ്മരണാർഥം ഈ സ്ഥലത്തിന് കുമാരകോടി എന്ന് പേര് നൽകുകയും അവിടെ ആശാന്റെ പ്രതിമ നിർമിക്കുകയും ശേഷിപ്പുകൾ ബോട്ടിന്റെ മാതൃകയിൽ തീർത്ത സ്മൃതിമണ്ഡപത്തിൽ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

6) തകഴി മ്യൂസിയം:- ഇതിഹാസ സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ ഓർമകൾ ഉറങ്ങുന്ന വീടാണ് തകഴി മ്യൂസിയമായി സംരക്ഷിച്ചിരിക്കുന്നത്. അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കൾ, അദ്ദേഹത്തിന്റെ കൃതികൾ തുടങ്ങിയവ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

Tags: SpecialTourist Spot inSouthern Kerala
ShareTweetSendShare

More News from this section

കാൽ നൂറ്റാണ്ട് പിന്നിട്ട് കിഎഫ്ബി

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

Latest News

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies