തിരുവനന്തപുരം: ഭാരതീയമായ കലണ്ടറുകൾ വിപണിയിൽ ലഭ്യമല്ല എന്ന പരാതിക്കും പരിദേവനത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. ദൈനം ദിന കാര്യങ്ങൾക്ക് നാം ഉപയോഗിക്കുന്ന കലണ്ടറുകൾ നമ്മുടെ സംസ്കാരവുമായി ഇണങ്ങുന്നവയല്ലെന്ന വസ്തുത പലതവണ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്.
ആ ആവശ്യത്തിലേക്കായി ഭാരതീയമായ കലണ്ടറുകൾ തയ്യാറാക്കാനുള്ള ധാരാളം ശ്രമങ്ങൾ നടന്നിട്ടുമുണ്ട്. ഇപ്പോൾ ആൾ കേരളാ സംഘ് എഡിറ്റേഴ്സ് ഈ കുറവ് പരിഹരിക്കാനായി നിശ്ചയ ദാർഢ്യത്തോടെ മുന്നോട്ടു വന്നിരിക്കുകയാണ്. ധാരാളം പുതുമകളോടെ വരും വർഷത്തെ കലണ്ടർ ബഹുവർണ്ണത്തിൽ പുറത്തിറക്കിയിരിക്കുകയാണ് അവർ. ഭാരതത്തിലെ ചരിത്ര പുരുഷന്മാരെയും, വീരേതിഹാസങ്ങളെയും ഉൾപ്പെടുത്തിയാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. ഭാരതീയ പുരാണങ്ങളും ദേവീദേവന്മാരും കലണ്ടറിലുണ്ട്. അയോദ്ധ്യയിലെ രാമക്ഷേത്രവും കലണ്ടറിൽ ചേർത്തിട്ടുണ്ട്.
ആൾ കേരള സംഘ് എഡിറ്റേഴ്സ് പുറത്തിറക്കുന്ന ഈ വർഷത്തെ AKSE കലണ്ടർ 2024 വിദേശകാര്യ സഹമന്ത്രി ശ്രീ വി. മുരളീധരൻ ആറ്റിങ്ങലിൽ വച്ച് പ്രകാശനം ചെയ്തു.
ചടങ്ങിൽ AKSE എഡിറ്റിംഗ് ടീം അംഗളായ ശ്രീ ശരത് പാൽ, ദ്രുപത് രജീഷ്, വിനോദ് വിലാസൻ, അനന്തൻ, അരവിന്ദ്, ആദർശ്, അഭിജിത് എന്നിവർ പങ്കെടുത്തു.















