ഗുവാഹത്തി; ഗുവാഹത്തി മൃഗശാലയിൽ പിറന്ന ആദ്യ ജിറാഫ് കിടാവിന് പേരിട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. ‘ പാരിജാത്’ എന്ന പേരാണ് മുഖ്യമന്ത്രി ജിറാഫ് കിടാവിന് നിർദ്ദേശിച്ചത്. ഗുവാഹത്തി മൃഗശാല എന്നറിയപ്പെടുന്ന അസം സൂ-കം- ബൊട്ടാണിക്കൽ ഗാർഡനിലാണ് രണ്ട് മാസം പ്രായമുള്ള പാരിജാതുള്ളത്. പേരുമായി ബന്ധപ്പെട്ട് വന്ന നിരവധി ശുപാർശകളിൽ നിന്നും തിരഞ്ഞെടുത്ത പേരാണ് ജിറാഫിന് നിർദ്ദേശിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
While Parijat, the giraffe, has been basking in publicity (rightly so), Assam State Zoo is also among the few zoos in the country to house Orangutans.
Paid a courtesy call to Panoi and Jonki, our resident 🦧 pic.twitter.com/HwdQDoOFMY
— Himanta Biswa Sarma (@himantabiswa) December 10, 2023
” ഏകദേശം 350 പേരുകളാണ് ഞങ്ങൾക്ക് ലഭിച്ചത്. നറുക്കെടുപ്പിലൂടെയാണ് പാരിജാത് എന്ന പേര് തിരഞ്ഞെടുത്തത്. ജനിച്ചതിന് ശേഷം കിടാവിനെ അതിന്റെ അമ്മ ഉപേക്ഷിച്ചു. പാൽ നൽകാൻ അത് തയ്യാറായില്ല. തുടർന്ന് മൃഗങ്ങളെ പരിപാലിക്കുന്നതിൽ വിദഗ്ധനായ മുംബൈയിലെ തുഷാർ കുൽക്കർണിയെ ഞങ്ങൾ വിളിച്ചു വരുത്തി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ കിടാവ് രണ്ട് മാസം പിന്നിട്ടു. അദ്ദേഹം ഇപ്പോഴും അതിനെ മികച്ച രീതിയിൽ പരിപാലിക്കുന്നതിനാൽ പൂർണ ആരോഗ്യത്തോടെ കിടാവ് ഇരിക്കുന്നുണ്ട്.”- ഹിമന്ത ബിശ്വശർമ്മ കുറിച്ചു. രാജ്യത്തെ മികച്ച മൃഗശാലകളിലൊന്നായി ഗുവാഹത്തി മൃഗശാല മാറ്റുകയാണ് ലക്ഷ്യം. 350 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.