വയനാട്: വിൽപ്പനയ്‌ക്കായി സൂക്ഷിച്ച 43.9 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട് മായനാട് സ്വദേശി എം. ഷംനാദാണ് കൽപ്പറ്റയിൽ പോലീസ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൽപ്പറ്റ എസ്.ഐ അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















