ചെന്നൈ: തമിഴ് നടനും ഡിഎംഡികെ ചെയർമാനുമായ വിജയകാന്ത് ആശുപത്രി വിട്ടു. കഴിഞ്ഞ മാസം 18-ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് നടനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രോഗങ്ങളെ തുടർന്ന് ഏറെനാളായി അഭിനയ രംഗത്തിൽ നിന്നും രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ നിന്നും അദ്ദേഹം വിട്ടു നിൽക്കുകയായിരുന്നു. ഇതിനിടെയാണ് രോഗം മൂർച്ഛിച്ച് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യനില വഷളാണെന്നുള്ള തരത്തിൽ വാർത്തകൾ വന്നെങ്കിലും കുടുംബം ഇത് നിഷേധിച്ചിരുന്നു. ദിവസങ്ങൾ നീണ്ടു നിന്ന ചികിത്സയ്‌ക്കൊടുവിലാണ് പൂർണ ആരോഗ്യം വീണ്ടെടുത്ത് വിജയകാന്ത് ആശുപത്രി വിട്ടത്.















