ന്യൂഡൽഹി: ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയിൽ സൈനിക ചുമതല വഹിക്കാനൊരുങ്ങി ഫാത്തിമാ വസീം. ദുർഘടമായ സിയാച്ചിൻ യുദ്ധഭൂമിയിൽ ഓപ്പഷൻ പോസ്റ്റിലെത്തുന്ന ആദ്യ വനിതാ ഓഫീസറാവുകയാണ് ഫാത്തിമ. ഇന്ത്യാ-പാക് നിയന്ത്രണ രേഖയിൽ സ്ഥിതിചെയ്യുന്ന സിയാച്ചിൻ മഞ്ഞുമല ഏഷ്യയിലെ ഒന്നാമത്തെയും ലോകത്തിലെ രണ്ടാമത്തെയും വലിയ ഹിമാനിയാണ്.
"NATION FIRST"🇮🇳
Capt Fatima Wasim of #SiachenWarriors creates history by becoming the First Woman Medical Officer to be deployed on an operational post on the Siachen Glacier.
She was inducted to a post at an altitude of 15200 feet after undergoing rigorous training at… pic.twitter.com/u5EovNNu1Y— @firefurycorps_IA (@firefurycorps) December 11, 2023
ഭാരതത്തിന്റ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പഷൻ പോസ്റ്റിലേക്ക് മെഡിക്കൽ ഓഫീസറായി ഒരു വനിത എത്തുന്നത്. ഏറെ കഠിനമായ പരിശീലനം പൂർത്തിയാക്കിയാണ് 15,200 അടി ഉരത്തിലുള്ള യുദ്ധഭൂമിയിലേക്ക് ഫാത്തിമ നിയമിക്കപ്പെടുന്നത്.
ഈ മാസം ആദ്യം ക്യാപ്റ്റൻ ഗീതികാ കൗൾ സിയാച്ചിനിൽ മെഡിക്കൽ ഓഫീസറായി നിയമിതയായിരുന്നു. ഏറെ അഭിമാനകരമായ മുഹൂർത്തം കൈയടിയോടെയാണ് രാജ്യം സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് ഓപ്പറേഷൻ പോസ്റ്റിലേക്ക് ഫാത്തിമയുടെ നിയമനം. രാജ്യത്തെ സംബന്ധിച്ച് അഭിമാനകരവും പ്രചോദനാത്മകവുമാണ് ഫാത്തിമയുടെ നിയമനം.















