അയാൾ അവസാനിച്ചു എന്നു പറയുന്നിടത്ത് നിന്നാണ് അയാൾ ഉയർത്തെഴുന്നേൽക്കുന്നത്. പലപ്പോഴും കളത്തിന് പുറത്ത് വിധിയെഴുതിയവർക്ക് അയാളുടെ കാലുകൾ മൈതാനത്ത് മറുപടി നൽകും. 2023ലും അതാണ് സംഭവിച്ചത്. ഡിസംബർ പൂർത്തിയാകും മുൻപ് ഈ വർഷത്തെ ഗോൾനേട്ടം അർദ്ധസെഞ്ച്വറി തികയ്‌ക്കാൻ റൊണാൾഡോയ്‌ക്ക് കഴിഞ്ഞു.
കഴിഞ്ഞ ദിവസം അൽ ഷബാബും അൽ നസ്‌റും തമ്മിൽ നടന്ന മത്സരത്തിൽ ഗോൾ നേടിയതോടെയാണ് താരം ഈ നേട്ടത്തിലെത്തിയത്. ഈ വർഷം ദേശീയ ടീമിനായി മിന്നും ഫോമിലാണ് താരം. യോഗ്യ മത്സരങ്ങളിലും താരം ഗോൾ നേടിയിരുന്നു. അൽ നസ്റിന് വേണ്ടി ഗോൾ അടിച്ചുകൂട്ടുന്ന താരം ഈ സീസണിൽ ഇതുവരെ 16 ഗോളുകൾ അടിച്ചിട്ടുണ്ട്.
ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയ അൽ നസ്ർ കിങ്‌സ് കപ്പിന്റെ സെമി ഫൈനലിലേക്ക് കടന്നു. ഇത്തവണ ലീഗിലെ ടോപ് സ്‌കോറർ ആകാനും സാധ്യതയുണ്ട്. യൂറോകപ്പിലും താരം ഫോം തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.















