ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയുള്ള രണ്ടാം ടി20യും മഴ കൊണ്ടുപോകുമോ എന്ന ആശങ്കയിൽ ആരാധകർ. രാത്രി 8.30 മുതൽ ക്യുബേറയിലാണ് മത്സരം. ഡർബനിൽ നടക്കേണ്ട മത്സരവും മഴകാരണം ടോസ് ഇടാൻ പോലുമാകാതെ ഉപേക്ഷിക്കുകയായിരുന്നു.
മത്സരങ്ങൾ ഒഴിവാക്കിയാൽ ടി20 ലോകകപ്പിനൊരുങ്ങുന്ന യുവനിരയ്‌ക്ക് തിരിച്ചടിയാണ്. ഇതിന് ശേഷം അഫ്ഗാനിസ്ഥാനെതിരെയാണ് മുന്ന് മത്സരങ്ങളടങ്ങുന്ന ഇന്ത്യയുടെ ടി20 പരമ്പരയുള്ളത്. ടീമിലെ യുവനിരയ്‌ക്ക് ഫോം തുടരേണ്ടതിനും ടീമിലെ കോമ്പിനേഷൻ നിർണയിക്കേണ്ടതിനും കൂടുതൽ മത്സരങ്ങൾ ആവശ്യമാണ്.
ടി20 ലോകകപ്പ് മുന്നിൽ കണ്ട് വലിയ പരീക്ഷണങ്ങളാണ് ടീം ഇന്ത്യ നടത്തുന്നത്. ദക്ഷിണാഫ്രിക്കൻ നിരയിലും പുതുമുഖങ്ങൾ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.















