ന്യൂഡൽഹി: കോൺഗ്രസിലും അവരുടെ സഖ്യകക്ഷികളിലേക്കും അഴിമതി രോഗം പടരുകയാണെന്നും സർക്കാർ മാത്രമല്ല ജനങ്ങളും ഇതിനെതിരെയുള്ള പ്രതികരിക്കണമെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസും അവരുടെ സഖ്യ കക്ഷികളായ ആർജെഡി, ടിഎംസി, ഡിഎംകെ എന്നീ പാർട്ടികളും നടത്തിയ അഴിമതികൾ ഒന്നൊന്നായി ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു റിജിജുവിന്റെ പരാമർശം.
കോൺഗ്രസിന്റെ ‘അഴിമതി കട’ അടച്ചുപൂട്ടുകയും കർശനമായ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. അഴിമതിക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നത് മോദിയുടെ ഗ്യാരന്റിയാണ്. അന്വേക്ഷണ ഏജൻസികൾക്ക് പൂർണ സ്വാതന്ത്യമാണ് സർക്കാർ നൽകിയിട്ടുള്ളത്. അവർ അത് മുന്നോട്ട് കൊണ്ടുപോകും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവുമായി ബന്ധമുള്ള മദ്യ നിർമ്മാണക്കമ്പനിയിൽ നിന്നും കള്ളപ്പണം പിടിച്ചെടുത്തതോടെ കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. 351 കോടി രൂപയാണ് കോൺഗ്രസ് എംപി ധീരജ് സാഹുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മദ്യ നിർമ്മാണ കമ്പനിയിൽ കണ്ടെടുത്തത്. രാജ്യത്ത് നടന്ന കള്ളപ്പണവേട്ടകളിൽ നിന്നായി പിടിച്ചെടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തുകയാണിത്.















