തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്റെ ഓഫീസിൽ എസി വയ്‌ക്കാൻ പണം അനുവദിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്റെ ഓഫീസിൽ പുതിയ എസി സ്ഥാപിക്കുന്നതിന് വേണ്ടിയാണ് 82,000 രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്കിലെ നാലാം നിലയിലുള്ള ഓഫീസിലെ എസി പ്രവർത്തന രഹിതമാണെന്നും ഇത് മാറ്റി പുതിയത് വേണമെന്നും ആവശ്യപ്പെട്ട് എംസി ദത്തൻ കത്തയച്ചിരുന്നു.
പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം ഇലക്ട്രിക് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പരിശോധന നടത്തി എസി പ്രവർത്തന രഹിതമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഓഫീസിൽ പുതിയ എസി വാങ്ങാനായി പണം അനുവദിച്ച് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ഉത്തരവിറക്കിയത്.