തിരുവനന്തപുരം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ചെന്നൈയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനം കാട്ടാക്കട തൂങ്ങാംപാറയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. ആർക്കും കാര്യമായ പരിക്കുകൾ സംഭവിച്ചിട്ടില്ല. എതിർ ദിശയിൽ നിന്ന് വന്ന വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴായിരുന്നു അപകടം സംഭവിച്ചത്. വാഹനം സമീപത്തെ പുരയിടത്തിലേയ്‌ക്ക് തെന്നിമാറുകയായിരുന്നു.















