സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്യണമെന്ന ആവശ്യവുമായി ധനമന്ത്രി എത്തി; വിവേചനാധികാരം ഉപയോഗിച്ചാണ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്തത്: ഗവർണർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്യണമെന്ന ആവശ്യവുമായി ധനമന്ത്രി എത്തി; വിവേചനാധികാരം ഉപയോഗിച്ചാണ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്തത്: ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 04:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിസഭയെയും രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളാ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗങ്ങളായി താൻ നാമനിർദ്ദേശം ചെയ്തവരെ ചൊല്ലി സംസ്ഥാനത്തെ മന്ത്രിമാരിൽ നിന്നുണ്ടായ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. തന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് സെനറ്റ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്തതെന്നും അതിനെ എതിർക്കാൻ ആർക്കും അവകാശമില്ലെന്നും ഗവർണർ വ്യക്തമാക്കി.

‘താൻ സെനറ്റ് അംഗങ്ങളായി നാമനിർദ്ദേശം ചെയ്യുന്നവരെ പറ്റി ആശങ്കപ്പെടേണ്ട എന്ത് സാഹചര്യമാണ് സംസ്ഥാനത്തെ മന്ത്രിമാർക്കുള്ളത്്? ധനമന്ത്രി കെഎൻ ബാലഗോപാൽ സെനറ്റിലേക്ക് ഒരാളെ നാമനിർദ്ദേശം ചെയ്യണമെന്ന ശുപാർശയുമായി എന്റെ അടുത്തേയ്‌ക്ക് വന്നിരുന്നു. കേരള യൂണിവേഴ്‌സിറ്റിയുടെ വിസി ശുപാർശ ചെയ്ത അംഗങ്ങളിൽ നിന്ന് വ്യത്യസ്തമായ ആളുകളെയാണ് ഞാൻ ശുപാർശ ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും എങ്ങനെ അറിഞ്ഞു. വിസിയുടെ അടുത്തേയ്‌ക്ക് സർക്കാരിന്റെ പിന്തുണയുള്ളവരെ സെനറ്റ് അംഗങ്ങളായി താൻ നോമിനേറ്റ് ചെയ്യണമെന്ന ആവശ്യവുമായി ഇവർ എത്തിയിരുന്നു. ഇവർ എത്തിയിരുന്നുവെന്നും ഗവർണർ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

സെനറ്റ് അംഗങ്ങളായി ആരെ നാമനിർദ്ദേശം ചെയ്യണമെന്ന് ആർക്കും തന്നെ നിർബന്ധിക്കാനാവില്ല. തനിക്ക് അധികാരമുള്ളതിനാൽ താൻ അത് വിവേചനാധികാരം ഉപയോഗിച്ച് നടപ്പാക്കും. താൻ എങ്ങനെയാണ് വിവേചനാധികാരം വിനിയോഗിച്ചതെന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും നിർദ്ദേശിച്ച പേരുകൾ വിസിമാർ സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തതായി കണ്ടെത്തിയാൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും ഗവർണർ വ്യക്തമാക്കി.

Tags: governor arif mohammad khanSENETE
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies