ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ ഡ്രോൺ നിർമ്മാതാക്കളായ എയറോആർക്ക് യുഎസ് റോബോട്ടിക്‌സ് ഭീമനുമായി കൈകോർക്കുന്നു. ഫിലാഡൽഫിയ ആസ്ഥാനമായുള്ള ഗോസ്റ്റ് റോബോട്ടിക്സുമായാണ് എയറോആർക്ക് ഒരുമിക്കുന്നത്. ജപ്പാൻ കമ്പനിയുമായി എയറോആർക്ക് ധനസഹായവും സ്വീകരിച്ചിട്ടുണ്ട്. എല്ലാം ഇന്ത്യൻ ഭൂപ്രദേശങ്ങൾക്കും അനുയോജ്യമായ റോബോട്ടുകളാണ് നിർമ്മിക്കുന്നത്.
മെയ്‌ക്ക് ഇൻ ഇന്ത്യ സംരംഭവുമായി യോജിപ്പിച്ച്, ആരോഗ്യ സംരക്ഷണം, പ്രതിരോധം, വ്യാവസായിക ഓട്ടോമേഷൻ തുടങ്ങിയ മേഖലകൾക്കായി കസ്റ്റമൈസ്ഡ് റോബോട്ടുകൾ നിർമ്മിക്കും. റോബോട്ടുകളുടെ 70% ഘടകങ്ങൾ പ്രാദേശികമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കും. ആളില്ലാ റോബോട്ടുകളടക്കം നിർമ്മിക്കുമെന്നും ഇവ ആഭ്യന്തര, അന്തർദേശീയ വിപണികളിൽ വിൽക്കുമെന്നും എയ്‌റോആർക്ക് എംഡിയും ഗോസ്റ്റ് റോബോട്ടിക്‌സ് ഇന്ത്യയുടെ ഡയറക്ടറുമായ അർജുൻ അഗർവാൾ പറഞ്ഞു.