ആലപ്പുഴ: നവകേരള സദസ് കണക്കിലെടുത്ത് ഇറച്ചിക്കടകൾ മൂടിയിടാൻ നഗരസഭ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഈ മാസം 16-നാണ് നവകേരള സദസ് കായംകുളത്ത് എത്തുന്നത്. ഇതിനോടനുബന്ധിച്ച് കച്ചവട സ്ഥാപനങ്ങളിൽ നിരവധി നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.
നവകേരള സദസ് നടക്കുന്ന വേദിക്ക് 50 മീറ്റർ അകലെയുള്ള ഇറച്ചിക്കടകൾ മൂടണമെന്നും സമീപത്തെ ഹോട്ടലുകൾ അടിച്ചിടണമെന്നുമാണ് നിലവിലെ നിർദ്ദേശം. ഒരു ദിവസം മുഴുവനായും കടകൾ അടച്ചിടുകയാണെങ്കിൽ വരുമാനം കുറയുമെന്നും സർക്കാർ പാവപ്പെട്ട തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയുമാണെന്ന് ഇറച്ചിക്കട തൊഴിലാളികൾ പറഞ്ഞു. ഇതിനുപുറമെ സമീപത്തെ ഹോട്ടലുകളിൽ ഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നവകേരള സദസ് കായംകുളത്തു നിന്നും പോകുന്നതു വരെ ഹോട്ടലുകൾ പ്രവർത്തിപ്പിക്കരുതെന്നാണ് നിർദ്ദേശം.















