തൃശൂർ: തലവേദനയ്‌ക്ക് കുത്തിവയ്‌പ്പെടുത്ത കുട്ടിയുടെ കാൽ തളർന്നതായി പരാതി. ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഏഴുവയസുകാരനായ മുഹമ്മദ് ഗസാലിയുടെ കാലിനാണ് തളർച്ച ബാധിച്ചത്. പരാതിക്ക് പിന്നാലെ ആശുപത്രിയിലെ ഡോക്ടർക്കും നഴ്‌സിനുമെതിരെ കേസെടുത്തു. ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയുമാക്കിയാണ് ചാവക്കാട് പോലീസ് കേസെടുത്തത്.
ഈ മാസം ഒന്നിനായിരുന്നു കുട്ടി ചികിത്സ തേടിയത്. സംഭവത്തിൽ ഡിഎംഒയ്‌ക്ക് റിപ്പോർട്ട് നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പാലയൂർ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകനാണ് മുഹമ്മദ് ഗസാലി. കുട്ടിയുടെ ഇടത് കാലിനാണ് തളർച്ച ബാധിച്ചത്.















