പാലക്കാട്: ചെർപ്പുളശ്ശേരി ബിവറേജസ് ഔട്ട്‌ലെറ്റ് കൗണ്ടറിലെ കവർച്ചാ ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്. രണ്ടംഗ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പുറത്ത് വിട്ടിരിക്കുന്നത്. കവർച്ചാ സംഘം നീല നിറത്തിലുള്ള സ്‌കൂട്ടർ ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി. പ്രതികളെ കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.
നവംബർ 19-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുപ്പതിൽ അധികം മദ്യക്കുപ്പികളും നാണയത്തുട്ടുകൾ സൂക്ഷിച്ചിരുന്ന സഞ്ചിയുമായാണ് സംഘം കടന്നു കളഞ്ഞത്. 10 വർഷം മുമ്പും സമാനരീതിയിൽ ഇതേ മദ്യവിൽപ്പനകേന്ദ്രത്തിൽ മോഷണം നടന്നിരുന്നു. അന്നും വൻ തുക നഷ്ടമായെങ്കിലും ആരെയും പിടികൂടാൻ സാധിച്ചിരുന്നില്ല.















