കോഴിക്കോട്: കൊയിലാണ്ടിയിൽ പ്ലസ്ടൂ വിദ്യാർത്ഥിനിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് തിരുനെൽവേലി ദമ്പതികളായ മാരിസ്വാമിയുടെയും റാണിയുടെയും മകൾ മുത്തുലക്ഷ്മിയാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെ പെൺകുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ അർദ്ധരാത്രിയോടെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പെൺകുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആക്രി കച്ചവടക്കാരാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. വീട്ടിലെ മോശം സാമ്പത്തികാവസ്ഥ കുട്ടിയെ ബാധിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ജീവനൊടുക്കിയത്. താൻ ആത്മഹത്യ ചെയ്യുകയാണെന്ന് കൂട്ടുകാർക്ക് സന്ദേശമയച്ചിരുന്നെന്നും പോലീസ് പറയുന്നു.















