ഭോപ്പാൽ ; മദ്ധ്യപ്രദേശിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ശക്തമായ നീക്കവുമായി മോഹൻ യാദവ് . ബിജെപി നേതാവിന്റെ കൈ വെട്ടിയ പ്രതികളുടെ വീടുകൾ ബുൾഡോസർ കൊണ്ട് തകർത്തു . ജനതാ കോളനിയിൽ താമസിക്കുന്ന പ്രതികളായ ഫാറൂഖ് റെയിൻ, അസ്ലം, സമീർ , ഷാരൂഖ്, ബിലാൽ എന്നിവരുടെ വീടുകളാണ് പൊളിച്ചു മാറ്റിയത് .
ഡിസംബർ അഞ്ചിനാണ് ജപ ചേരി സെൽ അരേര മണ്ഡലിന്റെ ജനറൽ സെക്രട്ടറി ദേവേന്ദ്ര സിംഗ് ഠാക്കൂറിന്റെ കൈപ്പത്തി പ്രതികൾ വാളുകൊണ്ട് വെട്ടിയത് . ആക്രമണം നടന്ന് 9-ാം ദിവസമാണ് പ്രതികൾക്കെതിരെ നടപടിയെടുത്തത്. ഡോ.മോഹൻ യാദവ് മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ നടപടിയാണിത്.
കോലാർ എസ്‌ഡിഎം അശുതോഷ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ സംഘമാണ് പ്രതികളുടെ വീടുകൾ പൊളിച്ചു മാറ്റാൻ എത്തിയത് . വീടുകളുടെ ഭാഗങ്ങളും കയ്യേറ്റങ്ങളും പൊളിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഓഫീസർ പ്രതീക് ഗാർഗും ഹബീബ്ഗഞ്ച് പോലീസ് സ്റ്റേഷൻ ഇൻചാർജ് മനീഷ് രാജ് സിംഗ് ബദൗരിയയും പറഞ്ഞു.
ദേവേന്ദ്ര സിംഗ് ഠാക്കൂറിനെ ആക്രമിച്ച കേസിലെ പ്രതികളെ എൻഎസ്എ അറസ്റ്റ് ചെയ്തു . ഡിസംബർ എട്ടിന് ഭോപ്പാൽ കളക്ടർ ആശിഷ് സിംഗ് ഈ പ്രതികളിലൊരാളായ ഫാറൂഖ് റെയ്‌നെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി.ഫാറൂഖിനെതിരെ 14 അടിപിടി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹബീബ്ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ ഗുണ്ടാസംഘങ്ങളുടെ പട്ടികയിലാണ് ഇയാൾ ഉൾപ്പെട്ടിരിക്കുന്നത്.