<strong>തിരുവനന്തപുരം:</strong> പാളയം സം സം ഹോട്ടലിൽ വൻ തീപിടിത്തം. ഹോട്ടലിന്റെ അടുക്കളഭാഗത്തായാണ് തീപിടിത്തമുണ്ടായത്. തുടർന്ന് ചെങ്കൽ ചൂളയിൽ നിന്നും 2 യൂണിറ്റ് ഫയർഫോഴ്‌സെത്തി തീയണച്ചു. ആളപായമില്ല. ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് സംശയം.