തകർന്നുതരിപ്പണമായി ലങ്കൻ ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കാൻ ഇതിഹാസത്തെ വിളിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡ്. ടീമിന്റെ എക്കാലത്തെയും മികച്ച ഓപ്പണറായ സനത് ജയസൂര്യയാണ് പുതിയ റോളിലെത്തുക. ടീമിന്റെ ഉപദേശകനായാണ് താരത്തിന്റെ വരവ്. ഫുള്‍ ടൈം കണ്‍സള്‍ട്ടന്റായി നിയമിച്ച താരത്തിന് ഒരുവർഷത്തെ കരാറാണ് നൽകിയിരിക്കുന്നത്.
ലോകകപ്പിലെ ദയനീയ പ്രകടനത്തിന് ശേഷം ലങ്കന്‍ ക്രിക്കറ്റില്‍ നടക്കുന്ന ഉടച്ചുവാർക്കലിന്റെ ഭാഗമായാണ് നിയമനം.
കഴിഞ്ഞ ദിവസം പുതിയ സെലക്ഷന്‍ കമ്മിറ്റിയേയും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു. മുന്‍ ഓപ്പണര്‍ ഉപുല്‍ തരംഗ ചീഫ് സെലക്ടറായിട്ടുളള സെലക്ഷന്‍ കമ്മിറ്റിയാണ് പുതുതായി രൂപികരിച്ചിരിക്കുന്നത്.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലെ ഹൈ-പെര്‍ഫോമന്‍സ് സെന്ററിലാകും ജയസൂര്യയുടെ പ്രവർത്തനം.ലങ്കന്‍ ക്രിക്കറ്റിലെ എല്ലാ കളിക്കാരുടേയും പരിശീലകരുടെയും മികവ് വിലയിരുത്താനുളള അധികാരം ഇനി ജയസൂര്യയടേതാകും. കൂടുതൽ ക്രമീകരണങ്ങൾ നടത്താനുള്ള പൂർണ സ്വാതന്ത്ര്യം താരത്തിനുണ്ടാകും.















