തിരുവനന്തപുരം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി പത്മകുമാറിനെ പുതിയ സെല്ലിലേക്ക് മാറ്റി. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് ശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തുടർന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതോടെ പത്മകുമാറിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മകൾ അനുപമയെയും ഭാര്യ അനിതാകുമാരിയെയും അട്ടക്കുളങ്ങര വനിതാ ജയിലിലേക്കുമാണ് മാറ്റിയത്.
പത്മകുമാറിനെ സുരക്ഷാ ബ്ലോക്കിലേക്ക് മാറ്റിയതോടെയാണ് ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന്റെ സെല്ലിലാണെത്തിയത്. ഇന്നലെ ശാസ്താംകോട്ടയിൽ ട്രെയിനിൽ നിന്ന് ചാടി മരിച്ച ശ്രീമഹേഷ് ഇതേ സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത.് മകളെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്നലെ വിചാരണ കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു ശ്രീമഹേഷ് ആത്മഹത്യ ചെയ്തത്.















