കോഴിക്കോട്: ടാങ്കർ ലോറിയിടിച്ച് കാർ യാത്രികരായ അച്ഛനും മകളും മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം വിധിച്ച് കോടതി. 86,65,000 രൂപയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. കണ്ണൂർ ചാലിൽ സുബൈദാബാസിൽ അബുവിന്റെ മകൻ ആഷിക്, മകൾ ആയിഷ എന്നിവരാണ് മരിച്ചത്. വടകര എംഎസിടി ജഡ്ജിയാണ് നഷ്ടപരിഹാരം വിധിച്ചത്. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്നു ആയിഷ.
86,65,000 രൂപ നഷ്ടപരിഹാരം വിധിച്ചതിനൊപ്പം ഒമ്പത് ശതമാനം പലിശയും കോടതി ചിലവും നൽകണമെന്നും വിധിയിൽ പറയുന്നു. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2020 ജൂൺ 13-ന് ദേശീയ പാത ഇരിങ്ങൽ മാങ്ങൂൽ പാറയിലായിരുന്നു അപകടം. ഭാരത് ഗ്യാസിന്റെ ലോറിയാണ് അപകടത്തിൽപ്പെട്ടത്.