എന്തിനെയും നേരിടാമെന്ന് വെറുതെ വെല്ലുവിളിച്ചിട്ട് കാര്യമില്ല . ധൈര്യത്തോടെ തന്നെ നേരിടണം. എന്നാൽ അതിന് കഴിയാത്ത പേടിത്തൊണ്ടന്മാർ എന്തു ചെയ്യും . മനുഷ്യരില്‍ കാണുന്ന വളരെ ശക്തവും അടിസ്ഥാനപരവുമായ വികാരമാണ് ഭയം. സ്വന്തം നിലനില്‍പ്പിന് അപകടമോ ഭീഷണിയോ ഉണ്ടാക്കുന്നവ എന്തെന്ന് തിരിച്ചറിയാനും ‘സ്വയംരക്ഷ’യ്‌ക്കായി മുന്‍കരുതലുകള്‍ എടുക്കാനും മനുഷ്യനെ സഹായിക്കുന്നത് ‘ഭയ’ മാണ്.
ആത്മവിശ്വാസം അത് തന്നെയാണ് ഈ വെല്ലുവിളികളെ നേരിടാൻ ആദ്യം വേണ്ടത് .അശുഭകരമായ ചിന്തകൾ മാറ്റി അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് വേണ്ടത്. പ്രാർഥനയും ആത്മധൈര്യവും കൂടിയുണ്ടെങ്കിൽ നമുക്ക് ഭയത്തെ തോൽപിച്ച് മുന്നോട്ട് പോകാൻ കഴിയും.
ആത്മവിശ്വാസമുളള ഒരാള്‍ക്ക് ഏത് മേഖലയിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകും. മാത്രമല്ല വെല്ലുവിളികളെ സധൈര്യം നേരിടാനും പരീക്ഷകൾ കുറുക്കു വഴികളില്ലാതെ വിജയിക്കാനുമാകും . ആത്മവിശ്വാസമുളളവരാവണമെങ്കില്‍ ആദ്യം ചെയ്യേണ്ട കാര്യം നിങ്ങളിലെ നല്ലതും ചീത്തയും സ്വയം തിരിച്ചറിയുക എന്നതാണ്. നിങ്ങളുടെ ശക്തിയെന്താണെന്നും പോരായ്മയെന്താണെന്നും സ്വയം മനസിലാക്കുക. ഇത് നിങ്ങളിലെ കഴിവുകളെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നതിനൊപ്പം ആത്മവിശ്വാസവും പതിന്മടങ്ങാക്കും. ഇത് വഴി പേടി ഒഴിവാക്കാനാകും .തെറ്റുപറ്റിയാല്‍ അത് മറികടക്കാനുളള വഴികളാണ് നോക്കേണ്ടത് ഭയം ഉണ്ടാകുന്ന തരത്തിലുളള ചിന്തകള്‍ ഒരിക്കലും പാടില്ല .
ഈശ്വര വിശ്വാസികളാണെങ്കിൽ ഭയത്തെ മറികടക്കാൻ വിശ്വാസങ്ങളെ കൂട്ടുപിടിക്കാം . വക്രതുണ്ഡ മഹാകായ മന്ത്രം , ഗണേഷ് ഗായത്രി മന്ത്രം , ഓം ഗം ഗണപതയേ നമഃ ,ഗണപതി ശ്ലോകം , വിനായക സ്തോത്രം , ശ്രീ ഗണേഷ് മന്ത്രം എന്നിവ ഭയം , തടസങ്ങൾ , മാനസിക വിഷമങ്ങൾ എന്നിവ നീക്കാൻ ഉത്തമമാണ്.















