ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ തീരുമാനം തുടക്കം മുതൽ പാളുന്നതാണ് ജെഹന്നാസ്ബർഗിൽ കണ്ടത്. അർഷ്ദീപിന്റെ മിന്നൽ പ്രഹരത്തിൽ കത്തിയമർന്ന പ്രോട്ടീസിന്റെ മുൻനിരയും മദ്ധ്യനിരയും ചീട്ടുകൊട്ടാരം പോലെ തകർന്നു. അഞ്ചുപേർ രണ്ടക്കം കാണാതെ പവലിയനിലേക്ക് മടങ്ങി. 13 ഓവറിൽ 58/7 എന്ന നിലയിലാണ് ആതിഥേയർ.
അഞ്ചോവറിൽ 21 റൺസ് വഴങ്ങി 4 വിക്കറ്റു വീഴ്‌ത്തിയ ഇടം കൈയൻ പേസറാണ് പ്രോട്ടീസിനെ തകർത്തത്. പിന്നെ ഇടവേളകളിൽ വിക്കറ്റു വീണതോടെ ദക്ഷിണാഫ്രിക്ക പതറി. 28 റൺസെടുത്ത ടോണി ഡി സോർസി ആണ് ടോപ് സ്കോറർ. ആവേശ് ഖാൻ മൂന്ന് വിക്കറ്റ് പിഴുത് അർഷദീപിന് പൂർണ പിന്തുണ നൽകി.
റീസ ഹെൻഡ്രിക്‌സ്(0) ആണ് ആദ്യം വീണത്. പിന്നാലെ ഫോമിലുള്ള റാസി വാൻ ഡെർ ദസനും ഗോൾഡൻ ഡക്കാക്കി അർഷദീപ് നയം വ്യക്തമാക്കി. ഏയ്ഡൻ മാർക്രം(12), ഹെൻറിച്ച് ക്ലാസൻ(6), വിയാൻ മൾഡർ (0), ഡേവിഡ് മില്ലർ (2) എന്നിവരാണ് പുറത്തായ ബാറ്റർമാർ. ആൻഡിലെ ഫെഹ്‌ലുക്‌വായോയും കേശവ് മഹാരാജുമാണ് ക്രീസിൽ മില്ലറുമാണ് ക്രീസിൽ.